വിനോദ സഞ്ചാരത്തിനിടെ റിസോർട്ടിൽ ആറാം നിലയിൽ നിന്ന് താഴെവീണ് 10 വയസുകാരന് ദാരുണാന്ത്യം, അപകടം കസേരയിൽ കയറിനിന്ന് ജനൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ

മൂന്നാർ: മാതാപിതാക്കളോടൊപ്പം മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ പത്തു വയസുകാരൻ റിസോർട്ടിന്റെ ആറാം നിലയിൽനിന്ന് വീണു മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സാഗർ ദലാലിന്റെ മകൻ പ്രാരംഭ ദലാൽ ആണ് മരിച്ചത്. കസേരയിൽ കയറിനിന്ന് ജനൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ കസാര മറിഞ്ഞ് കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയിലാണ് മൂന്നാർ പള്ളിവാസൽ ചിത്തിരപുരത്ത് പ്രവർത്തിക്കുന്ന റിസോർട്ടിന്റെ ആറാം നിലയിലെ മുറിയിൽനിന്ന് കുട്ടി വീണത്. സ്ലൈഡിങ് ഗ്ലാസ് വിൻഡോയിലൂടെ താഴെ വീഴുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചയോടെ മരിച്ചു.

കസേരയിൽ കയറിയ കുട്ടി സ്ലൈഡിങ് വിൻഡോ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാല് തെറ്റി കസേരയിൽനിന്ന് മറിഞ്ഞ് ജനലിലൂടെ താഴേക്ക് വീണു. തലയോട്ടിയിലെ പരുക്കാണ് മരണകാരണമെന്നാണ് വിവരം. വെള്ളത്തൂവൽ പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിന്റെ തലയിൽ കളിമണ്ണാണോയെന്ന ചോദ്യം ഇനി വേണ്ട, ഇതാ തലയിൽ ഒരു നെൽപ്പാടം, ഞാറു മാത്രമല്ല ഗോതമ്പ്, ചെറുധാന്യങ്ങൾ, കടലയും ഇവിടെ വിളയും

pathram desk 5:
Related Post
Leave a Comment