കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും, പക്ഷെ ഈ തമിഴ്നാട് സ്വദേശിനി ചില്ലറക്കാരിയല്ലാട്ടോ…

ഒട്ടാവ: കാനഡ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിൻ ട്രൂ‍ഡോ രാജിവച്ചതിനുപിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജയും തമിഴ്നാട് സ്വദേശിനിയുമായ അനിത ആനന്ദും. അനിത ഉൾപ്പെടെ അഞ്ചുപേരുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്കു പരി​ഗണിക്കുന്നതായാണ് അറിയുന്നത്. കാനഡ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ്നാട് സ്വദേശിയായ അനിത ആനന്ദ് (57). നിലവിൽ ഗതാഗതം, ആഭ്യന്തര വ്യാപരം വകുപ്പുകളുടെ മന്ത്രികൂടിയാണ് അനിത. നേരത്തേ പ്രതിരോധ മന്ത്രിയായും ചുമതല വഹിച്ചിരുന്നു. 2019ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അനിത, ലിബറൽ പാർട്ടിയുടെ ശക്തരായ നേതാക്കളിൽ ഒരാളാണ്.

കൂടാതെ പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യൂർമെന്റ് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ കോവിഡ് വാക്സീൻ രാജ്യത്ത് എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചു. 2021ൽ കാനഡയുടെ പ്രതിരോധ മന്ത്രിയായി. യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ യുക്രെയ്ന് കാനഡയുടെ പിന്തുണ ഉറപ്പാക്കി. കനേഡിയൻ ആംഡ് ഫോഴ്സസിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു. വിവാദമായ മന്ത്രിസഭാ പുനഃസംഘടനയിൽ ട്രഷറി ബോർഡിലേക്കു മാറി. ഡിസംബറിൽ ഗതാഗതമന്ത്രിയായി നിയമിതയായി.
മുട്ടയിൽ കിട്ടിയത് എട്ടിന്റെ പണി, പോലീസ് ഹെഡ്കോൺസ്റ്റബിളിനെ കയറുപയോ​ഗിച്ച് കൊലപ്പെടുത്തി ട്രെയ്നിനു മുന്നിൽ തള്ളിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ, വലയിലായത് മുട്ട വിൽപനക്കാരനു പണം ​ഗൂ​ഗിൾപേ ചെയ്യുന്നതിനിടെ

ക്വീൻസ് സർവകലാശാലയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിഎ പാസായ അനിത, ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു നിയമബിരുദം, ഡൽഹൗസി സർവകലാശാലയിൽനിന്ന് നിയമബിരുദം, ടൊറന്റോ സർവകലാശാലയിൽനിന്നു നിയമത്തിൽ മാസ്റ്റേഴ്സ് എന്നിവ നേടി. നിലവിൽ ടൊറന്റോയിലെ ഓക്‌വില്ലെയെ ആണ് പ്രതിനിധീകരിക്കുന്നത്.

വിമാനയാത്രികർക്കു ഇനി കയ്യിൽ കരുതാവുന്നത് ഒരു ബാ​ഗ് മാത്രം, നിയന്ത്രണങ്ങൾ ശക്തമാക്കി ബിസിഎഎസ്, ഇക്കോണമി /പ്രീമിയം ഇക്കോണമി ക്ലാസിൽ ബാ​ഗ് ഭാരം ഏഴു കിലോഗ്രാമിൽ കൂടരുത്, ബിസിനസ്/ഫസ്റ്റ് ക്ലാസിൽ ഭാര പരിധി 10 കിലോഗ്രാം, മേയ് രണ്ടു മുതൽ പ്രാബല്യത്തിൽ

നോവ സ്കോട്ടിയയിലെ കെന്റ്‌വില്ലെയിൽ ജനിച്ച അനിതയുടെ അമ്മ സരോജ് ഡി റാമും പിതാവ് എസ് വി ആനന്ദും ഡോക്ടർമാരാണ്. ഗീതയും സോണിയയുമാണ് സഹോദരങ്ങൾ. അനിതയെ കൂടാതെ ക്രിസ്റ്റിയ ഫ്രീലാൻഡ്, മാർക് കാർണെ, മെലനി ജോളി, ഫ്രൻസ്വെ–ഫിലിപ്പെ ഷാംപെയ്ൻ എന്നിവരും പദവിയിലേക്കു പരിഗണിക്കപ്പെടുന്നു. ഇന്ത്യൻ വംശജനായ ജോർജ് ചഹലിന്റെ പേരും ഇടക്കാല പ്രധാനമന്ത്രി പദവിയിലേക്കു ഉയർന്നുവരുന്നുണ്ട്.

pathram desk 5:
Related Post
Leave a Comment