ബുമ്രയെ കരിമ്പിൽനിന്ന് നീര് ഊറ്റിയെടുത്ത് ചണ്ടിയുടെ പരുവത്തിലാക്കിയില്ലേ..? 150 ഓവറിനു മുകളിലാണ് ബുമ്ര ബോൾ ചെയ്തത്… ‘ട്രാവിസ് ഹെഡ് ബാറ്റു ചെയ്യാൻ വന്നിരിക്കുന്നു, പന്ത് ബുമ്രയ്‍‌ക്കു കൊടുക്കൂ; സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്, പന്ത് ബുമ്രയ്ക്കു കൊടുക്കൂ’ എന്ന തരത്തിലാണ് അദ്ദേഹത്തെ ഉപയോഗിച്ചത്… രൂക്ഷ വിമർശനവുമായി ഹർഭജൻ…

മുംബൈ: ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ജസ്പ്രീത് ബുമ്രയ്ക്ക് അമിത ജോലിഭാരം നൽകി പരുക്കിനു വിട്ടുകൊടുത്തതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. ബുമ്രയെക്കൊണ്ട് അമിതമായി പന്തെറിയിച്ച് അദ്ദേഹത്തെ കരിമ്പിൻ ചണ്ടി പോലെയാക്കിയെന്ന് ഹർഭജൻ വിമർശിച്ചു. ഓസീസ് ബാറ്റിങ് നിരയിലെ ഏതു പ്രധാനപ്പെട്ട താരം ബാറ്റിങ്ങിനു വന്നാലും ഉടൻ ബുമ്രയെക്കൊണ്ട് പന്തെറിയിക്കുന്നതായിരുന്നു രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിഡ്നിയിലെ പിച്ച് പേസർമാർക്ക് അനുകൂലമാണെന്ന് വ്യക്തമായിട്ടും രണ്ടു സ്പിന്നർമാരെ കളിപ്പിക്കാനെടുത്ത തീരുമാനത്തെയും ഹർഭജൻ വിമർശിച്ചു.

അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലാകെ 150 ഓവറിനു മുകളിലാണ് ബുമ്ര ബോൾ ചെയ്തത്. 32 വിക്കറ്റുമായി പരമ്പരയുടെ താരമാവുകയും ചെയ്തു. അമിതമായി ബോൾ ചെയ്തതോടെ സിഡ്നി ടെസ്റ്റിനിടെ താരത്തിന് പരിശോധനയ്‌ക്ക് വിധേയനാകേണ്ടി വന്നിരുന്നു. ടെസ്റ്റിന്റെ നിർണായകമായ രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാൻ കഴിഞ്ഞതുമില്ല.

‘‘കഴിഞ്ഞ ദിവസം സമാപിച്ച ബോർഡർ – ഗാവസ്കർ ട്രോഫിയിൽ, ജസ്പ്രീത് ബുമ്രയെ കരിമ്പിൽനിന്ന് നീര് ഊറ്റിയെടുത്ത് ബാക്കിയാകുന്ന ചണ്ടിയുടെ പരുവത്തിലാക്കിയില്ലേ? ‘ട്രാവിസ് ഹെഡ് ബാറ്റു ചെയ്യാൻ വന്നിരിക്കുന്നു, പന്ത് ബുമ്രയ്‍‌ക്കു കൊടുക്കൂ; സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്, പന്ത് ബുമ്രയ്ക്കു കൊടുക്കൂ’ എന്ന തരത്തിലാണ് അദ്ദേഹത്തെ ഉപയോഗിച്ചത്.’’

‘‘ബുമ്രയ്ക്ക് പരമാവധി എത്ര ഓവർ ബോൾ ചെയ്യാൻ സാധിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? അദ്ദേഹത്തെക്കൊണ്ട് തുടർച്ചയായി എറിയിച്ചെറിയിച്ച്, ഒടുവിൽ ബോൾ ചെയ്യാൻ സാധിക്കാത്ത പരുവത്തിലാക്കി. സിഡ്നി ടെസ്റ്റിൽ ഓസീസ് ജയിച്ചാൽപ്പോലും ബുമ്ര കൂടി ഉണ്ടായിരുന്നെങ്കിൽ എട്ടു വിക്കറ്റെങ്കിലും ഇന്ത്യ വീഴ്ത്തുമായിരുന്നു. അവർക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കാനും നമുക്കു കഴിയുമായിരുന്നു.’’

‘‘ബുമ്രയെ പുറംവേദനയ്ക്ക് വിട്ടുകൊടുത്തത് ടീം മാനേജ്മെന്റാണ്. അദ്ദേഹത്തെക്കൊണ്ട് പരമാവധി എത്ര ഓവർ എറിയിക്കാമെന്ന് അവർ മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാകില്ലേ? അഞ്ചാം ടെസ്റ്റിൽ ടീം സിലക്ഷൻ പോലും പാളിപ്പോയി എന്നു പറയേണ്ടി വരും. ഇത്രയധികം പച്ചപ്പു കണ്ടിട്ടും സിഡ്നിയിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ തീരുമാനിച്ചത് സമ്മതിച്ചുകൊടുത്തേ പറ്റൂ. ഇത്രയധികം മത്സരങ്ങൾ കളിച്ചിട്ടും, ഇത്രയധികം മത്സരങ്ങൾ കണ്ടിട്ടും ഈ ചെറിയ കാര്യം പോലും നമുക്കു മനസ്സിലാക്കാനാകാതെ പോയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത്തരം പിച്ചുകളിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലേ? പിച്ച് പരിശോധിക്കാൻ പോയി ആൾ അവിടെപ്പോയിരുന്ന് എന്തു ചെയ്യുകയായിരുന്നുവെന്നും മനസ്സിലാകുന്നില്ല.’’

‘‘ആ പിച്ചിൽ രണ്ടു സ്പിന്നർമാരെ കളിപ്പിച്ചിട്ട് എന്തു സംഭവിച്ചു? സ്പിന്നർമാർ വളരെ കുറച്ച് ഓവറുകൾ മാത്രമാണ് എറിഞ്ഞത്. ആകെ ഗുണം ബാറ്റിങ് ലൈനപ്പിന് നീളം കൂടുമെന്നതു മാത്രമാണ്. അത് ശരിയായ സമീപനമല്ല. ഇത് ട്വന്റി20 ക്രിക്കറ്റല്ല എന്നത് മറക്കരുത്’ – ഹർഭജൻ പറഞ്ഞു.

ആക്രമിച്ചാൽ എതിരാളികൾ വിവരമറിയും…!!! ഭൂമിക്കടിയിൽ അത്യാധുനിക മിസൈൽ, ഡ്രോൺ ഉൾപ്പെടെയുള്ള വൻ സന്നാഹവുമായി നഗരങ്ങൾ നിർമിച്ച് ഇറാൻ…!!! ഇസ്രായേലിനെ ആക്രമിക്കാൻ എളുപ്പം…!!! യുദ്ധ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന സൈന്യം….

കർണാടകയിലേക്കുള്ള ബസ്സിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം..!! കോട്ടയം സ്വദേശിനിയുടെ പരാതിയിൽ മലപ്പുറത്തുകാരൻ പിടിയിൽ… അതിക്രമം ഉണ്ടായത് എടപ്പാളിനും കോഴിക്കോടിനും ഇടയിൽവച്ച്…

pathram desk 1:
Leave a Comment