ഒമാനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് യുവതി മരിച്ചു..!! അപകടത്തിൽപെട്ട സുഹൃത്തിന് പരുക്ക്…!! ഒമാനിലെ സുഹാർ സഹമിലാണ് അപകടം ഉണ്ടായത്…

മസ്‌കറ്റ്: ഒമാനിലെ സുഹാര്‍ സഹമിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. ആലപ്പുഴ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടില്‍ വലിയ കുളങ്ങര സൂരജ് ഭവനത്തില്‍ സുനിതാ റാണി (44) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആഷ്ലി മറിയം ബാബു (34)വിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും സഹം സോഹാര്‍ റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിക്കുകയായിരുന്നു. സഹമില്‍ സ്വകാര്യ ആയുര്‍വേദ ഹോസ്പിറ്റലില്‍ തെറാപ്പിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇരുവരും. സുനിത മൂന്ന് മാസം മുന്‍പാണ് നാട്ടില്‍ വന്ന ശേഷം ഒമാനിലേക്ക് മടങ്ങി പോയത്…

ഗോപാലന്‍ ആചാരി – രത്നമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് :എന്‍.സി സുഭാഷ് (കടമ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എന്‍.ജി.ഒ യൂണിയന്‍ ആലപ്പുഴ ജില്ല കൗണ്‍സില്‍ അംഗവുമാണ്) മകന്‍ സൂരജ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പണം കൊടുക്കാൻ പറ്റാഞ്ഞിട്ടല്ല, നടി വന്ന വഴി മറക്കരുത്..!!, അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണ് ..!! കലോത്സവത്തിലൂടെ സിനിമയിലെത്തിയ പ്രമുഖ നടി സംസ്ഥാന സ്കൂൾ കലോത്സവത്തിന് 10 മിനിറ്റ് നൃത്തം ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത് 5 ലക്ഷം..!!! ഫഹദ് വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയെന്നും മന്ത്രി വി. ശിവൻകുട്ടി

കെ.എല്‍.1, കെ.എല്‍.7, കെ.എല്‍.11 സ്റ്റാർ രജിസ്റ്റർ നമ്പറുകൾക്ക് ആവശ്യക്കാർ ഏറും.!!! ഇനി വാഹന രജിസ്ട്രേഷൻ കേരളത്തിൽ എവിടെയും നടത്താം…!!! പുതിയ നിയമം വരുമ്പോഴുള്ള ഗുണങ്ങളും ദോഷങ്ങളും…

pathram desk 1:
Related Post
Leave a Comment