ഞാന്‍ അവരുടെ നിയന്ത്രണത്തില്‍ ഇരിക്കണം…!! അവര്‍ പറയുന്നത് മാത്രം കേള്‍ക്കണം…, ഇത്ര മാത്രം വളര്‍ന്നാല്‍ മതി… ധനുഷിന്റെ അധികാര പ്രയോ​ഗം.. ശിവകാർത്തികേയന്റെ വീഡിയോ…

ചെന്നൈ: തമിഴ് സൂപ്പർതാരം ധനുഷിന് എതിരെ നയൻതാര രം​ഗത്തെത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തമിഴ് സൂപ്പർതാരം ശിവകാർത്തികേയന്റെ പഴയ വിഡിയോ ആണ്. തന്നെ പലരും അവരുടെ നിയന്ത്രണത്തിൽ വെക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ശിവകാർത്തികേയൻ പറയുന്നത്. പേരെടുത്ത് പറയുന്നില്ലെങ്കിലും ധനുഷിനെക്കുറിച്ചാണ് നടന്റെ വാക്കുകൾ എന്നാണ് വിലയിരുത്തൽ.

2012ല്‍ റിലീസ് ചെയ്ത മറീന എന്ന ചിത്രത്തിലൂടെയാണ് ശിവകാര്‍ത്തികേയന്‍ സിനിമയിലേക്ക് എത്തിയതെങ്കിലും ശ്രദ്ധനേടുന്നത് ധനുഷ് നായകമായി എത്തിയ ത്രി എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ എതിര്‍ നീചല്‍, കാക്കി സട്ടൈ എന്നീ സിനിമകള്‍ നിര്‍മിക്കുകയും ചെയ്തു. തുടക്കകാലത്ത് ഇരുവരും തമ്മില്‍ നല്ല സൗഹൃദം നിലനിന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരുടേയും ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. ഇതിന് കാരണമായത് ധനുഷിന്റെ അധികാര പ്രയോഗമാണ് എന്നാണ് പറയപ്പെടുന്നത്.

കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ..!!! എംഡിഎംഎയുമായി പരീക്കുട്ടിയെ പിടികൂടിയത് ഏറെ കഷ്ടപ്പെട്ട്…!!! കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു… ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച പരീക്കുട്ടി ബി​ഗ് ബോസ് മത്സരാർത്ഥി…

ഒരു അഭിമുഖത്തില്‍ ശിവകാര്‍ത്തികേയന്‍ ഇതേക്കുറിച്ച് തുറന്നു പറയുന്നുണ്ട്. ‘എല്ലാവര്‍ക്കും ഞാന്‍ അവരുടെ നിയന്ത്രണത്തില്‍ ഇരിക്കണം എന്നാണ് ആഗ്രഹം. അവര്‍ പറയുന്നത് മാത്രം കേള്‍ക്കണം. ഈ കാലത്തില്‍ ഇത്ര മാത്രം വളര്‍ന്നാല്‍ മതി, ഇതിനു മേലെ പോകേണ്ട കാര്യമില്ല എന്ന് ചിന്തിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. എന്നെ വളര്‍ത്തിയവര്‍ എന്ന് പറയുന്നവരെക്കുറിച്ചല്ല ഇത് പറയുന്നത്. ജനറലായി പറയുന്നത്. എന്നെ അവരുടെ നിയന്ത്രണത്തില്‍ വെക്കാന്‍ ഒരുപാട് പേര് ശ്രമിക്കുന്നുണ്ട്. അവര്‍ പറഞ്ഞ് നടക്കുന്നത്, ഞാന്‍ പറയുന്നതാണ് അവന്‍ കേള്‍ക്കുക എന്നാണ്. ഇങ്ങനെയൊക്കെ ചെയ്താല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്. എനിക്ക് അവരോട് തര്‍ക്കിക്കേണ്ട കാര്യമില്ല. ഞാന്‍ എന്റെ ജോലിയാണ് നോക്കി പോവുകയാണ്. ഞാന്‍ പരമാവധി ഒതുങ്ങിയാണ് പോകുന്നത്.’

രണ്ട് ഫ്‌ളാഷ് ബോംബുകള്‍ പതിച്ചു.., നെതന്യാഹുവിൻ്റെ വസതിയിൽ വീണ്ടും ബോംബാക്രമണം…!! സിസറിയയിലെ അവധിക്കാല വസതിയില്‍ ശനിയാഴ്ചയാണ് ആക്രമണം ഉണ്ടായത്..

ശിവകാര്‍ത്തികേയൻ നിര്‍മിച്ച കൊട്ടുക്കാളി എന്ന സിനിമയുടെ പ്രഖ്യാപനത്തിനിടയെും പരോക്ഷമായി നടൻ ധനുഷിന് എതിരെ എത്തിയിരുന്നു. കൊട്ടുകാളി എന്ന ചിത്രത്തിലൂടെ താൻ ആര്‍ക്കും ജീവിതം നല്‍കുന്നില്ലെന്നാണ് താരം പറഞ്ഞത്. തന്നേക്കുറിച്ച് ഇങ്ങനെ പലരും പറഞ്ഞ് നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇതോടെ ശിവകാർത്തികേയന് നേരെ വിമർശനവുമായി ധനുഷ് ആരാധകർ രം​ഗത്തെത്തിയിരുന്നു.

pathram desk 2:
Related Post
Leave a Comment