ആറാം ക്ലാസ് വിദ്യാർഥി സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി 60 അടി താഴ്ചയുള്ള കിണറ്റിൽ വീണു; അപകടത്തിൽ തലയ്ക്കും നടുവിനും പരുക്ക്

കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർഥിക്ക് സാരമായ പരുക്ക്. സഹപാഠികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തിൽപ്പെട്ടത്.

കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരും അ​ഗ്നിരക്ഷാസേനയും ചേർന്നു കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്തു. തലയ്ക്കും നടുവിനും സാരമായ പരുക്കുകളോടെ വിദ്യാർഥിയെ പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ ഒൻപതരയോടു കൂടിയായിരുന്നു സംഭവം. സഹപാഠികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് വിവരം. കുട്ടിയുടെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ.

pathram desk 5:
Related Post
Leave a Comment