കോഴിക്കോട്: പോക്സോ കേസ് പ്രതിയായ ആസാം സ്വദേശി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ നസീബി ഷെയ്ഖ് ആണ് രക്ഷപ്പെട്ടത്.
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ ആസാമിലേക്ക് രക്ഷപെടുകയായിരുന്നു. തുടർന്ന്കേരള പോലീസ് ആസാം പോലീസിൻറെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ആസാമിൽനിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാർ അതിർത്തിയിൽ വച്ച് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
നാലു മാസം മുൻപാണ് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസ് റിപ്പോർട്ട് ചെയ്തത്.
Leave a Comment