സ്വിച്ചിട്ടാൽ തുറക്കുന്ന രഹസ്യഅറകളുള്ള 10 വാഹനങ്ങൾ…!! നിർമിച്ചതു കോഴിക്കോട്ട്..!! ഒരുക്കാൻ 3 ലക്ഷം രൂപവരെ ചെലവാക്കി…, വിവരം കുറ്റപത്രത്തിൽ ഉൾപ്പെടുത്താതെ പൊലീസ്..!! നിർമിച്ചർ വാഹനങ്ങളുടെ നമ്പർ കള്ളപ്പണം കവർച്ച ചെയ്യുന്ന സംഘങ്ങൾക്കു ചോർത്തിക്കൊടുത്തു…

കൊച്ചി: കൊടകര കുഴൽപണക്കേസിലെ പരാതിക്കാരൻ ധർമരാജനു രഹസ്യഅറകളുള്ള 10 വാഹനങ്ങളുണ്ടായിരുന്നതായി കേരള പൊലീസ് കണ്ടെത്തി. എന്നാൽ, കേസിലെ പരാതിക്കാരനും പ്രോസിക്യൂഷന്റെ മുഖ്യസാക്ഷിയുമായ ധർമരാജന്റെ കുഴൽപണ ഇടപാടുകൾ കൂടുതലായി വെളിച്ചത്തു വരുന്നതു കൊടകര സംഭവത്തിലെ കേസ് ദുർബലമാക്കുമെന്ന ധാരണയിൽ ഈ വിവരം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 41.40 കോടി രൂപ കർണാടകയിൽനിന്നു കേരളത്തിലേക്കു കടത്താൻ ഉപയോഗിച്ച 2 കാറുകൾ, പാഴ്സൽ ലോറി, ലോറി എന്നിവയുടെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്കും തിരഞ്ഞെടുപ്പു കമ്മിഷനും അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രഹസ്യ അറകളുള്ള മറ്റ് 6 വാഹനങ്ങളിൽ കടത്തിയ കള്ളപ്പണത്തിന്റെ വിവരങ്ങൾ ധർമരാജൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇത്രയും പ്രതീക്ഷിച്ചില്ല…!!! മുസ്ലിം ലീഗ് പോലും തിരിഞ്ഞു നോക്കുന്നില്ല.., രാഹുലിൻ്റെ പ്രചാരണത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാക്കളും..!! സതീശൻ-ഷാഫി പക്ഷം വിയ‍ർക്കുന്നു..!! കോൺ​ഗ്രസിനെ പാലക്കാട് കൈവിടുമോ..?

ധർമരാജൻ ഉൾപ്പെടുന്ന ‘ഹവാല സിൻഡിക്കറ്റിനു’ സമാനമായ മറ്റു 4 കള്ളപ്പണ റാക്കറ്റുകൾ കൂടി കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു പാർട്ടികൾക്കു വേണ്ടി കേരളത്തിലേക്കു കള്ളപ്പണം കടത്തിയെന്നു രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. സ്വിച്ചിട്ടാൽ തുറക്കുന്ന രഹസ്യഅറകൾ വാഹനങ്ങളിൽ ഒരുക്കാൻ കുഴൽപണ റാക്കറ്റ് 3 ലക്ഷം രൂപവരെ ചെലവാക്കിയിരുന്നു. ഇവ നിർമിച്ചതു കോഴിക്കോട്ടാണ്.

ഇതു നിർമിച്ചവരിൽനിന്നാണ് വാഹനങ്ങളുടെ നമ്പർ കള്ളപ്പണം കവർച്ച ചെയ്യുന്ന സംഘങ്ങൾക്കു ലഭിച്ചത്. മൂന്നരക്കോടിയുടെ കള്ളപ്പണം കടത്താൻ ധർമരാജൻ ഏർപ്പാടാക്കിയ കാറിനെ പിന്തുടർന്നു മോഷണം നടത്തിയ സംഘത്തിലെ 22 പേരെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, 2021 മാർച്ച് ഒന്നിനും ആറിനും ഇടയിൽ ധർമരാജന്റെ സഹോദരൻ ധനരാജൻ, കെ.പി.വിജിത്ത്, സുധീർ സിങ് എന്നിവർ കടത്തിക്കൊണ്ടു വന്ന 4.40 കോടി രൂപ സേലത്തിനു സമീപം കൊള്ളയടിച്ചെന്ന പരാതി പണം തട്ടിയെടുക്കാനുള്ള നാടകമാണെന്നു കർണാടക പൊലീസിനു സംശയമുണ്ട്.


.
.

pathram desk 2:
Leave a Comment