ഓണം സ്വർണ്ണോത്സവം-2024 നറുക്കെടുപ്പും, സമ്മേളനവും നവംബർ അഞ്ചിന് കോഴിക്കോട്…

കൊച്ചി:ഓണം സ്വർണ്ണോത്സവം-2024 നറുക്കെടുപ്പും, സമ്മേളനവും നവംബർ അഞ്ചിന് കോഴിക്കോട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ ഓണം സ്വർണ്ണോത്സവം-2024 ന്റെ ബംബർ നറുക്കെടുപ്പും, സമാപനവും 2024 നവംബർ അഞ്ചാം തീയതി രാവിലെ 11 മണിക്ക് കോഴിക്കോട് വൈഎംസിഎ റോഡിലെ ഹോട്ടൽ മറീന റസിഡൻസിയിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അറിയിച്ചു. എം.കെ.രാഘവൻ എംപി നറുക്കെടുപ്പ് ഉദ്ഘാടനം നിർവഹിക്കുന്നു. എം. കെ. മുനീർ എംഎൽഎ ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്നതാണ്.
രണ്ടു കോടി രൂപയുടെ സമ്മാന അർഹരെയാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നത് .

ബംബർ സമ്മാനം 100 പവൻ
ഒന്നാം സമ്മാനം 25 പവൻ രണ്ടാം സമ്മാനം 10 പവൻ മൂന്നാം സമ്മാനം 5പവൻ.ഇതുകൂടാതെ 10 കിലോ വെള്ളി പ്രോത്സാഹന സമ്മാനമായി നൽകുന്നതാണ്. യൂണിറ്റ് തല നറുക്കെടുപ്പിൽ 1100 സ്വർണ കോയിൻ സമ്മാനമായി നൽകുന്നു.
2024 ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെയായിരുന്നു ഓണം സ്വർണ്ണോത്സവം-2024 സംഘടിപ്പിച്ചിരുന്നത്.
15 ലക്ഷത്തോളം കുടുംബങ്ങൾ ഈ കാലയളവിൽ കേരളത്തിലെ സ്വർണാഭരണ ശാലകളിൽ നിന്നും സ്വർണ്ണം വാങ്ങിയതായി കെ സുരേന്ദ്രൻ പറഞ്ഞു കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനം സർക്കാരിന് ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഓണം സ്വർണ്ണോത്സവം-2024 പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത എല്ലാ സ്വർണ വ്യാപാരികളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

pathram desk 2:
Leave a Comment