എഡിജിപി പി. വിജയന് സ്വര്‍ണക്കടത്തിൽ ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല…!!! അജിത് കുമാറിന്‍റെ മൊഴി വാസ്ത വിരുദ്ധം…; പിടിക്കുന്ന സ്വര്‍ണം കസ്റ്റംസിന് കൈമാറാൻ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ്…!!!

തിരുവനന്തപുരം: എഡിജിപി പി വിജയന് സ്വര്‍ണക്കടത്തിൽ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എഡിജിപി അജിത് കുമാറിന്‍റെ മൊഴി വാസ്ത വിരുദ്ധമാണെന്നും മുൻ എസ്‍പി സുജിത് ദാസ് പറഞ്ഞു. എംആര്‍ അജിത് കുമാര്‍ താൻ അങ്ങനെ പറഞ്ഞു എന്ന തരത്തിൽ അന്വേഷണ റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും സുജിത് ദാസ് പറഞ്ഞു. പിടിക്കുന്ന സ്വര്‍ണം കസ്റ്റംസിന് കൈമാറാൻ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ് വ്യക്തമാക്കി.

തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ഐജി ആയിരിക്കുന്ന കാലത്ത് സ്വർണക്കടത്തിൽ പങ്കുള്ളതായാണ് ആരോപണം. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ മറ്റു ചില അംഗങ്ങൾക്കും സ്വർണക്കടത്തിൽ പങ്കുള്ളതായി സുജിത് ദാസ് അറിയിച്ചു. സുജിത് ദാസ് വിവരമറിയിച്ചതിന് ശേഷമാണ് സ്വർണക്കടത്തിനെതിരെ കർശന നടപടിക്ക് താൻ നിർദേശിച്ചതെന്നും അജിത് കുമാർ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് അജിത് കുമാർ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല.

അജിത് കുമാറിനും സുജിത് ദാസിനും സ്വർണക്കടത്തുമായി ബന്ധമുള്ളതായി പി.വി. അൻവർ എംഎൽഎ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ ഭാഗം വിശദീകരിക്കവേ വിജയനെതിരെ അജിത് കുമാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.വി. അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സർക്കാർ നിയമസഭയിൽ വച്ചിരുന്നു. ഇതിലാണ് അജിത് കുമാറിന്റെ മൊഴി ഉൾപ്പെടുത്തിയിട്ടുള്ളത്.

കരിപ്പൂർ സ്വർണക്കടത്തിൽ പി വിജയന് ബന്ധമുള്ളതായി മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് എംആർ അജിത്കുമാർ ഡിജിപിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. സർക്കാർ പുറത്തുവിട്ട രേഖയിലാണ് പരാമർശം. ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറുകയും സർക്കാർ ഇന്ന് ഈ റിപ്പോർട്ട് നിയമസഭയിൽ മേശപ്പുറത്ത് വെക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിലാണ് എഡിജിപി പി വിജയനെതിരെ പരാമര്‍ശമുള്ളത്. എന്നാല്‍, ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് സുജിത് ദാസ് അജിത് കുമാറിനെതിരെ രംഗത്തെത്തിയത്.

ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അങ്കം തുടങ്ങി കോൺഗ്രസ്..!!! പ്രിയങ്കയും രാഹുലും രമ്യയും സ്ഥാനാർത്ഥികൾ…!!

ആദ്യം വിജിലൻസിൻ്റെ മൊഴിയെടുക്കൽ…!!! പിന്നാലെ ദിവ്യയുടെ അഴിമതിയാരോപണ പ്രസംഗം…!!! യാത്രയയപ്പ് പരിപാടിക്ക് ശേഷം വീട്ടിലെത്തി വസ്ത്രം പോലും മാറാതെ ജീവനൊടുക്കി… മൃതദേഹം കണ്ടെത്തിയത് തീൻമുറിയിൽ…

മലയാളത്തിലെ സൂപ്പർ നായികയെ അമേരിക്കയിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി..!! ന്യൂയോർക്ക് ഗ്യാങ് നടിയെ പീഡിപ്പിച്ചു കൊണ്ടേയിരുന്നു…ഒടുവിൽ രക്ഷപെട്ടത് സിനിമയെ വെല്ലുന്നതരത്തിൽ…!!! ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ആലപ്പി അഷറഫ്…!!!

former sp sujith das against adgp ajithkumar he said that i didn’t say that adgp vijayan had connection with gold smuggling

pathram desk 1:
Related Post
Leave a Comment