യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം റോഡില്‍ ഉപേക്ഷിച്ചു; അര്‍ധനഗ്‌നയായ യുവതിയെ കണ്ട നാവികസേന ഉദ്യോഗസ്ഥന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുപ്പത്തിനാലുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം റോഡില്‍ ഉപേക്ഷിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലേ ഖാനിലാണ് സംഭവം. രക്തം പുരണ്ട വസ്ത്രം ധരിച്ച് അര്‍ധനഗ്‌നയായി യുവതി റോഡിലൂടെ പോകുന്നത് ഒരു നാവികസേന ഉദ്യോഗസ്ഥനാണ് ആദ്യം കണ്ടത്. ഇദ്ദേഹം പിന്നീട് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസുകാരാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യഭാഗങ്ങളിലടക്കം രക്തസ്രാവവും ഉണ്ടായിരുന്നു. മറ്റെവിടെയോ വെച്ച് ബലാത്സംഗം ചെയ്തശേഷം ഇവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
ബലാത്സംഗ കേസ്; ഇനി സിദ്ദിഖിനെ ചോദ്യം ചെയ്യില്ല , പകരം കോടതിയില്‍ നേരിടാന്‍ ഒരുങ്ങി അന്വേഷണ സംഘം

ഒഡീഷ സ്വദേശിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയിലെത്തിയത്. ബിരുദധാരിയായ ഇവര്‍ നഴ്‌സിങ് കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വീടുവിട്ടിറങ്ങിയ യുവതിയെ കാണാനില്ലെന്ന് നേരത്തേ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. രണ്ടു മാസം മുന്‍പ് ഡല്‍ഹിയിലെത്തിയ രക്ഷിതാക്കള്‍ തിരികെ വരാന്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി കൂട്ടാക്കിയിരുന്നില്ല.
തെറ്റ് ചെയ്യാതിരിക്കുന്നിടത്തോളം കാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധൈര്യത്തോടെ പറയാം

ഒരുമാസം മുന്‍പ് യുവതിയുടെ ഫോണ്‍ നഷ്ടപ്പെട്ടതായും അന്നുമുതല്‍ വീട്ടുകാരുമായി ബന്ധമില്ലാതായെന്നും പോലീസ് പറഞ്ഞു. തെക്കന്‍ ഡല്‍ഹിയില്‍ ആയിരുന്നു ആദ്യം താമസമെങ്കിലും കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതോടെ പിന്നീട് തെരുവിലാണ് യുവതി അന്തിയുറങ്ങിയതെന്നും പോലീസ് അറിയിച്ചു.

അക്രമികളെ കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞിട്ടില്ല. യുവതിയുടെ ഡോക്ടറായ സഹോദരനെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. യുവതിയെ കണ്ടെത്തിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.

pathram:
Related Post
Leave a Comment