വര്‍ഗീയ അധിക്ഷേപം നടക്കുന്നു…!! സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം..!! അർജുൻ്റെ സഹോദരിയുടെ പരാതിയിൽ മനാഫിനെതേരേ കേസെടുത്തു…!!! കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്.ഐ.ആർ

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസ്. അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിലാണു മനാഫിനെതിരെ ചേവായൂർ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമമെന്ന വകുപ്പാണു ചുമത്തിയത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്ഐആറിൽ പറയുന്നു.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും നാടകം കളിച്ചുവെന്ന് അർജുന്റെ കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണക്കു പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപം നടക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.

അർജുന്റെ പേരിൽ മനാഫ് യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഇതോടെ കുടുംബത്തിനെതിരെ സൈബർ ആക്രമണമുണ്ടായി. അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിനെതിരെയാണു രൂക്ഷമായ ആക്രമണം. രാഷ്ട്രീയ– വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്ക് പിന്നിലെന്നതാണു പ്രധാനമായി ഉയര്‍ന്ന ആരോപണം. സംഘപരിവാർ അനുകൂലിയായതു കൊണ്ടാണ് ജിതിൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രചാരണമുണ്ടായി.

അര്‍ജ്ജുനനെ കണ്ടെത്താൻ രൂപീകരിച്ച ഫൈൻഡ് അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു.., സൈബര്‍ ആക്രമണത്തില്‍ നിന്ന് എല്ലാവരും പിന്തിരിയണം…, കമ്മറ്റിയുടെ പ്രവര്‍ത്തന ഫണ്ട് അംഗങ്ങള്‍ സ്വയം നിറവേറ്റിയത്..!! ലോറി ട്രേഡ് യൂണിയനുകളും ഉടമ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നതാണ് ഫൈൻഡ് അര്‍ജ്ജുന്‍ ആക്ഷന്‍ കമ്മറ്റി…!!

മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല…!!! അർജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല.., ജയിലിലടച്ചാലും കുടുംബത്തിനൊപ്പം നിൽക്കും…

അൻവർ ആഫ്രിക്കയിൽ 4000 കോടി രൂപ നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണെന്ന് ശോഭാ സുരേന്ദ്രൻ…!!! പിണറായി വിജയൻ്റെ പ്രേമ ഭാജനമാണ് വി.ഡി.സതീശൻ..!!! ഇടയ്ക്കിടെ കത്തയക്കും..!! വിഷയങ്ങൾ വഴിതിരിച്ചുവിടാനുള്ള കാര്യമാണ് കത്തിൽ ഉണ്ടാവുക…

അർജുൻ്റെ കുടുംബത്തെ ആരും ആക്രമിക്കരുത്.., നമ്മുടെ അർജുൻ പോയില്ലേ.., ഇനി വിവാദങ്ങൾ വേണ്ടെന്ന് മനാഫ്…!!! അർജുന് 75000 രൂപ നൽകിയതിന് തെളിവുണ്ട്..!!! സൈബർ ആക്രമണത്തിനെതിരെ അർജുന്റെ കുടുംബം പരാതി നൽകി.., കുടുംബത്തിന്​ എല്ലാ പിന്തുണയുമുണ്ടാകുമെന്ന്​ സിപിഎം..!!!

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ചു..!!! റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്.., ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെതിരേയും കേസ്… കാറിൽനിന്ന് മദ്യക്കുപ്പിയും കണ്ടെത്തി

ഇനി വിവാദത്തിനില്ലെന്നു മനാഫ് പറഞ്ഞിരുന്നു. ‘‘കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാൻ. മോശമായിപ്പോയെങ്കിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വം ചെളിവാരിയെറിഞ്ഞ് ഇല്ലാതാക്കരുതെന്നാണ് പറയാനുള്ളത്’’– മനാഫ് പറഞ്ഞു.

Case Registered Against Lorry Owner Manaf Shirur Landslide Rescue Kerala News Kozhikode News

pathram desk 1:
Related Post
Leave a Comment