അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷം…!!! മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും ‘ എസ്‌കേപ്പിസം ‘ എന്നും പി.വി. അൻവർ…!!!

മലപ്പുറം: മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും ‘ എസ്‌കേപ്പിസം ‘ എന്നും വിമര്‍ശിച്ച് പി.വി അന്‍വര്‍. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതികള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന പരാമര്‍ശം പുതിയ കാര്യമല്ലെന്നും അന്‍വര്‍ പറഞ്ഞു. അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പരിഹസിച്ചു. പി.ശശിയെ അനുകൂലിക്കുന്ന മുഖ്യമന്ത്രി ഗ്രൗണ്ട് റിയാല്‍റ്റി അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. ശരിയുള്ളവര്‍ ശശിയെ സമീപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ പ്രശ്‌നം പരിഹരിച്ചു. മനുഷ്യരുടെ ഒരു പ്രശ്‌നവും പരിഹരിച്ചില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അജിത് കുമാറിനെ മാറ്റുന്ന പരിപാടിയില്ലെന്ന് പരിഹസിച്ച അദ്ദേഹം അടുത്ത പൂരത്തിന് മുമ്പെങ്കിലും റിപ്പോര്‍ട്ട് വന്നാല്‍ കാര്യം എന്നും വ്യക്തമാക്കി. എന്ത് പറഞ്ഞിട്ടാണ് ഇനി തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങുക ? ഗോവിന്ദന്‍ മാഷ് എവിടെ? പാര്‍ട്ടി ലൈന്‍ പറയുന്നില്ലേ? – അന്‍വര്‍ ചോദിച്ചു. എഡിജിപിയെ മാറ്റാന്‍ യാചിക്കുകയാണെന്നും സി പി ഐ. എന്തിനാണ് നിന്ന് കൊടുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നത് ലോറി ഉടമ മുബീൻ ആണെന്ന് അർജുൻ്റെ കുടുംബം..!!! ലോറിയും തടിയും മുബീന്റേതാണ്..!! മനാഫ് പലരിൽനിന്നും അർജുന്റെ പേരിൽ പണം സ്വീകരിച്ചു…!! ഡ്രഡ്ജർ എത്തിക്കുന്നത് തടയാൻ ശ്രമിച്ചു..!!

പി.ശശി കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു…!! ചരിത്രം പരിശോധിക്കുമ്പോൾ അത് ശരിയാകാനാണ് സാധ്യതയെന്ന് കെ. സുധാകരൻ…!! ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് പിണറായി വിജയൻ…; അതിനെ തൊടാനും പേടിയാണ് തൊട്ടില്ലെങ്കിലും പേടിയാണ്….

പിവി അന്‍വറിന്റെ ആക്ഷേപങ്ങള്‍ അവജ്ഞതയോടെ തള്ളികളയുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. അന്‍വര്‍ തുടങ്ങിയപ്പോള്‍ തന്നെ നിങ്ങള്‍ക്കെല്ലാം മനസ്സിലായില്ലേയെന്നും തങ്ങള്‍ക്കും ഒരു ധാരണയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ പറഞ്ഞ പരാതിയില്‍ ഒരു ?ഗൗരവക്കുറവും കാണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്‍വറിന്റേത് സ്വാഭാവികമായ പരിണാമം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പറയുന്നു. അതും വരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പരാതി എഴുതിത്തരൂ… അഞ്ചുമിനിറ്റുകൊണ്ട് മനാഫിനെ ഇവിടെനിന്ന് തുരത്താമെന്ന് എംഎൽഎയും എസ്.പിയും പറഞ്ഞു..!!! അര്‍ജുന്റെ ലോറി കിടക്കുന്ന ഇടം അവര്‍ അറിയിച്ചിരുന്നു. പക്ഷേ, മാധ്യമങ്ങളോട് പറയരുതെന്ന് വിലക്കുകയും ചെയ്തു… ഈ ഡ്രെജ്ജർ കൊണ്ട് കാര്യമില്ലെന്ന് മനാഫ് പറഞ്ഞു..!! നിരന്തരമായി മനോവീര്യം കെടുത്തുന്ന നടപടികള്‍ കൈക്കൊണ്ടു…

അന്‍വറിനെതിരെ പ്രകോപിതനായി മറുപടി പറയാന്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാദ അഭിമുഖത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് അന്‍വറിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാവരുടെയും പുറകെ പോയി ഉള്ള രീതി അന്‍വറിന്റെതാണ് അതൊരു നല്ല മാര്‍ഗമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഓഫീസിലുള്ളവര്‍ അത്തരക്കാരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

PV Anvar against cm’s allegations
pinarayi vijajan | pv anvar

pathram desk 1:
Related Post
Leave a Comment