​ശ​ത്രു​സം​ഹാ​ര​ ​പൂ​ജയ്ക്ക് പേരുകേട്ട മാടായിക്കാവിൽ പൂജ നടത്തി എഡിജിപി അജിത്‌കുമാർ…, കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും ദർശനം നടത്തി.., സു​ര​ക്ഷ​യ്ക്കാ​യി​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​കൂടെ…

കണ്ണൂർ: വിവാദങ്ങൾക്കിടെ എഡിജിപി അജിത്‌കുമാർ മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ നടത്തി. ഞായറാഴ്ച പുലർച്ചെയാണ്​ പ​ഴ​യ​ങ്ങാ​ടി​ ​മാ​ടാ​യി​ക്കാ​വിൽ എത്തിയത്. കൂടാതെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദർശനം നടത്തി.

പു​ല​ർ​ച്ചെ​ ​അ​ഞ്ചോ​ടെ​യാ​ണ് ​മാ​ടാ​യി​ക്കാ​വി​ലെ​ത്തി​യ​ത്.​ ​ശാ​ക്തേ​യ​ ​ക്ഷേ​ത്ര​മാ​യ​ ​ഇ​വി​ട​ത്തെ​ ​പ്ര​ധാ​ന​ ​വ​ഴി​പാ​ടാ​ണ് ​ശ​ത്രു​സം​ഹാ​ര​ ​പൂ​ജ.​ തുടർന്ന് ​ത​ളി​പ്പ​റ​മ്പ് ​രാ​ജ​രാ​ജേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​​ ​പ​ട്ടം​താ​ലി,​ ​നെ​യ്‌​വി​ള​ക്ക്,​ ​പു​ഷ്പാ​ഞ്ജ​ലി​ ​എ​ന്നീ​ ​വ​ഴി​പാ​ടു​ക​ൾ​ ​ന​ട​ത്തി.​ ​കാ​ഞ്ഞി​ര​ങ്ങാ​ട് ​വൈ​ദ്യ​നാ​ഥ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ജ​ല​ധാ​ര,​ ​ക്ഷീ​ര​ധാ​ര,​ ​ആ​ൾ​രൂ​പം,​ ​നെ​യ്‌​വി​ള​ക്ക്,​ ​പു​ഷ്പാ​ഞ്ജ​ലി​ ​എ​ന്നീ​ ​വ​ഴി​പാ​ടു​ക​ൾ​ ​ന​ട​ത്തി.​ രഹസ്യമായിട്ടായിരുന്നു എഡിജിപിയുടെ ക്ഷേത്ര ദർശനം.​ ​സു​ര​ക്ഷ​യ്ക്കാ​യി​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​

അൻവറിനെതിരേ അടുത്ത പണി…!!! പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചു…!! എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടത് നടപ്പിലാക്കാൻ പഞ്ചായത്ത് ഉറക്കമുണർന്നത് ഇപ്പോൾ…

സിദിഖിൻ്റെ കാര്യത്തിൽ ഇന്ന് തീരുമാനം ആകും…!!! സുപ്രീം കോട ഇന്ന് കേസ് പരിഗണിക്കും.. ജാമ്യാപേക്ഷ തള്ളിയാൽ കീഴടങ്ങിയേക്കും…, സിദ്ദിഖും പൊലീസും ഒത്തുകളിക്കുന്നതായി പരാതിക്കാരി…

ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​ ​ശേ​ഷം​ ​ക​ണ്ണൂ​ർ​ ​എ​ആ​ർ​ ​ക്യാ​മ്പി​ലെ​ത്തി​യ​ ​അ​ജി​ത് ​കു​മാ​ർ​ ​വൈ​കി​ട്ട് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​മ​ട​ങ്ങി.​ അജിത്‌കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ രം​ഗത്തെത്തുകയായിരുന്നു. പൂരം കലക്കലും ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചകളുമെല്ലാം വലിയ ചർച്ചയായി. ചുമതലയിൽ നിന്ന് അജിത്കുമാറിനെ നീക്കണമെന്ന് സിപിഐ അടക്കമുള്ള ഭരണപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നതിന് ഇടയിലാണ് എഡിജിപിയുടെ ക്ഷേത്ര ദർശനം.

Kannur Temple Madayi Kavu ADGP Ajith kumar KANNUR MADAYIPPARA PV ANWAR KERALA POLICE

pathram desk 1:
Related Post
Leave a Comment