കാലം എല്ലാ മുറിവുകളും ഉണക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. പക്ഷേ യാഥാര്‍ഥ്യം അങ്ങനെയാവില്ല…!!! മുന്നോട്ടു തന്നെ പോകുക, സ്വര്‍ഗത്തിലുള്ള ആ വ്യക്തി നിങ്ങളുടെ പിന്‍വാങ്ങല്‍ ഇഷ്ടപ്പെടുന്നില്ല.. കുറിപ്പുമായി ഭാവന..!!!

കൊച്ചി: ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടത്തിലും കരുത്തോടെ നിന്ന നടി ഭാവന വിവാഹത്തിനുശേഷം ചെറിയ ഇടവേളയെടുത്തിരുന്നു. ഇപ്പോൾ ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു. എന്നാല്‍ ജീവിതത്തില്‍ എല്ലാമായിരുന്ന അച്ഛന്‍ ബാലചന്ദ്രന്റെ വിയോഗം തീര്‍ത്ത ശൂന്യത ഇപ്പോഴും മറികടക്കാനായിട്ടില്ലെന്ന് താരം പറയുന്നു. അച്ഛന്റെ ഒമ്പതാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പിലാണ് താരം ഇക്കാര്യം പറയുന്നത്.

‘കാലം എല്ലാ മുറിവുകളും ഉണക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. പക്ഷേ യാഥാര്‍ഥ്യം അങ്ങനെയാകണമെന്നില്ല. ജീവിതത്തില്‍ ഓരോ നിമിഷവും ഓരോ ദിവസവും സന്തോഷവും സങ്കടവും വരുമ്പോഴുമെല്ലാം അച്ഛനെ മിസ് ചെയ്യുന്നു. അച്ഛന്‍ എപ്പോഴും ഹൃദയത്തിലുണ്ട്.’-ഭാവന കുറിച്ചു.

അച്ഛനൊപ്പമുള്ള ഒരു ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മുന്നോട്ടു തന്നെ പോകുക, സ്വര്‍ഗത്തിലുള്ള ആ വ്യക്തി നിങ്ങളുടെ പിന്‍വാങ്ങല്‍ ഇഷ്ടപ്പെടുന്നില്ല’ എന്നെഴുതിയ ഒരു കാര്‍ഡും താരം പങ്കുവെച്ചിട്ടുണ്ട്.

സിദ്ദിഖ് ഒളിവിൽ താമസിക്കുന്ന ഹോട്ടൽ കണ്ടെത്തി…!!! അന്വേഷണ സംഘം ഹോട്ടലിലേക്ക്… സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാൻ നീക്കം…!! സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് പാലാരിവട്ടത്ത് വച്ച്…

ഫോട്ടോഗ്രാഫറായിരുന്ന തൃശ്ശൂര്‍ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന്‍ 2015-ലാണ് മരിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. ബാലചന്ദ്രന്‍ മരിക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു ഭാവനയുടേയും നവീനിന്റേയും വിവാഹ നിശ്ചയം.

മുകേഷിനെ അറസ്റ്റ് ചെയ്തു.. !!! പ്രത്യേക അന്വേഷണസംഘം എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി… പിന്നാലെ ജാമ്യത്തിൽവിട്ടു

സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് നിർദേശം..!! സുപ്രീംകോടതിയുടെ തീരുമാനം വരെ കാത്തിരിക്കേണ്ടതില്ല… വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടിസ്…!!! തിരച്ചിൽ ഊർജിതമാക്കി

pathram desk 1:
Related Post
Leave a Comment