ട്രംപിനെ നേരിടാൻ ബൈഡന് പകരം കമല വരുന്നു; ആദ്യമായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഇന്ത്യൻ വംശജ

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ട് സ്ഥാനാർഥിയുമായ ജോ ബൈഡൻ പിൻമാറി. രാജ്യത്തിന്റേയും പാർട്ടിയുടേയും നല്ലതിനായി മത്സരത്തിൽ നിന്നു പിൻമാറുന്നുവെന്നു എക്സിൽ പങ്കിട്ട കുറിപ്പിൽ ബൈഡൻ വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ മികച്ച പേസ് ബൗളർ ആര്..?​ ഷമിയുടെ ഉത്തരം കേട്ടോ..?​

തനിക്കു പകരം ഇന്ത്യൻ വംശജയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ പേര് നിർദ്ദേശിച്ചാണ് ബൈഡന്റെ പിൻമാറ്റം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമലയെ പിന്തുണയ്ക്കണമെന്നു ബൈഡൻ ഡെമോക്രാറ്റുകളോടു ആവശ്യപ്പെട്ടു. കമല മത്സരിച്ചാൽ ഇതാദ്യമായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഇന്ത്യൻ വംശജ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. കമലയ്ക്ക് പുറമെ സെനറ്റർ മാർക്ക് കെല്ലി, കെന്റക്കി ഗവർണർ ആൻഡി ബെഷിയർ, നോർത്ത് കരോലിന ഗവർണർ റോയ് കൂപ്പർ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.

ഒലിച്ച് പോയത് ടാങ്കർ മാത്രം..!! ആദ്യം അർജുൻ്റെ ലോറിക്കടുത്ത് ഒരു ടാങ്കർ,​ മണ്ണിടിഞ്ഞപ്പോൾ അത് മാറ്റിയിട്ടു,​ അർജുൻ്റെ ലോറി പിന്നെ അവിടി കണ്ടില്ല; ദൃക്സാക്ഷി വെളിപ്പെടുത്തുന്നു

ഷിക്കാ​ഗോയിൽ അടുത്ത മാസം 19നു ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷണൽ കൺവെൻഷനിൽ പുതിയ സ്ഥാനാർഥിയെ തെരഞ്ഞെടുക്കും. കമല ഹാരിസ് തന്നെ സ്ഥാനാർഥിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംവാദത്തിലെ ദയനീയ പ്രകടനവും മോശംആരോഗ്യസ്ഥിതിയുമാണ് ബൈഡന്റെ പിൻമാറ്റത്തിനു പിന്നിൽ. മുൻ പ്രസിഡന്റ് ബരാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക്ക് ഷൂമർ എന്നിവർ ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറിയാൽ, പ്രസിഡന്റെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേരിടുന്ന റിസ്‌ക് ഒഴിവാകുമെന്നാണ് സെനറ്റ്, ജനപ്രതിനിധി സഭാംഗങ്ങൾ അഭിപ്രായപ്പെടുന്നത്. ബെഡൻ വീണ്ടും മത്സരിച്ചാൽ ജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ബരാക് ഒബാമ അഭിപ്രായപ്പെട്ടത്. 81കാരനായ ജോ ബൈഡൻ ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡെലാവെയറിലെ വസതിയിൽ ഐസൊലേഷനിൽ കഴിയുകയാണ്.

ഖജനാവ് നിറയും,​ ഇനി പിടിത്തം നേരിട്ട് ; പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെങ്കിൽ 10,​000 രൂപ പിഴ

pathram desk 2:
Related Post
Leave a Comment