വള്ളം മുങ്ങാൻ പോകുന്നതിന് എസ്.എൻ.ഡി.പിയെ വെള്ളത്തിലിടണോ?​ ശക്തി മലബാറിലെ സിപിഎം നേതാക്കൾക്ക് അറിയില്ലെന്ന് വെള്ളാപ്പള്ളി

കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദിവസവും എസ്എൻഡിപിയെയും എന്നെയും കുറ്റം പറയുന്നുവെന്നും ഒരാൾ മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അറിയാത്തപിള്ള ചൊറിയെറിയുമ്പോഴറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപിയുടെ ശക്തി മലബാറിലെ സിപിഐഎം നേതാക്കൾക്ക് ചിലപ്പോൾ അറിയില്ലായിരിക്കും. എന്നാൽ പിണറായി വിജയന് നന്നായി അറിയാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗോവിന്ദൻമാഷിനറിയില്ല എസ്എൻഡിപിയുടെ ശക്തിയെന്നും തെരഞ്ഞെടുപ്പ് തോൽവിയിലാണ് എസ്എൻഡിപിയെ വിമർശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വള്ളം മുങ്ങാൻ പോകുന്നതിന് എന്തിന് എസ്എൻഡിപിയെ പിടിച്ചു വെള്ളത്തിൽ ഇടുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ ചോ​ദിച്ചു.

ഒലിച്ച് പോയത് ടാങ്കർ മാത്രം..!! ആദ്യം അർജുൻ്റെ ലോറിക്കടുത്ത് ഒരു ടാങ്കർ,​ മണ്ണിടിഞ്ഞപ്പോൾ അത് മാറ്റിയിട്ടു,​ അർജുൻ്റെ ലോറി പിന്നെ അവിടി കണ്ടില്ല; ദൃക്സാക്ഷി വെളിപ്പെടുത്തുന്നു

വീടുകളിൽനിന്ന് പുറത്തിറങ്ങരുത്..!! മലപ്പുറത്ത് രണ്ട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം

എല്ലാക്കാലത്തും എസ്എൻഡിപി ഇടതുപക്ഷത്തിന് ഐശ്വര്യമാണെന്നും തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലപ്പുഴയിലെ തോൽവി അമിതമായ ന്യൂനപക്ഷ പ്രീണനത്താലാണെന്ന് അദ്ദേഹം പറഞ്ഞു. എം ആരിഫ് ജനകീയൻ അല്ലാത്ത സ്ഥാനാർത്ഥിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷമാണെങ്കിലും ജനങ്ങളുമായി ബന്ധമില്ലാത്തയാൾ എങ്ങനെ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ‌ ചോദിച്ചു.

തിരച്ചിൽ അവസാനിപ്പിച്ചു..!!! സംയുക്ത യോ​ഗം നടക്കുന്നു; വീഴ്ചയില്ലെന്ന് സിദ്ധരാമയ്യ

മരണം സംഭവിച്ചത് മരുന്ന് കൊടുക്കുന്നതിന് തൊട്ടു മുൻപ്; ആന്റിബോഡി മരുന്നും പ്രതിരോധ വാക്സിനും എത്തിച്ചിരുന്നു; ഉറവിടത്തെ കുറിച്ച് ഏകദേശ ധാരണ; മൂന്നു പേരുടെ സാംപിൾ കൂടി പരിശോധനക്കയച്ചു;

pathram desk 1:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51