തിരച്ചിൽ ഇനി പുഴയിലേക്ക്…, റോഡിലെ​ 98 % മണ്ണും നീക്കിയിട്ടും ലോറിയില്ല

ബംഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നു കാണാതായ അർജുന് വേണ്ടിയുളള തിരച്ചിൽ ഗംഗാവാലി പുഴയിലേക്ക്. റോഡിൽ ഇനി തിരച്ചിൽ തുടർന്നേക്കില്ലെന്നാണു വിവരം. റോഡിലേക്കു വീണ 98 ശതമാനം മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തിരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കി. ജി.പി.എസ് സിഗ്നൽ കിട്ടിയ ഭാഗത്തു ലോറിയില്ലെന്ന വിവരമാണു തിരച്ചിൽ നടത്തിയവർ നൽകുന്നത്. അതിനാൽ കരയിൽ ലോറി ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നാണു നിഗമനം. ശേഷിക്കുന്ന മണ്ണു നീക്കിയാൽ കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ അതിനു തുനിഞ്ഞേക്കില്ല.

വീടുകളിൽനിന്ന് പുറത്തിറങ്ങരുത്..!! മലപ്പുറത്ത് രണ്ട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം

മണ്ണിടിഞ്ഞു റോഡിലൂടെ സമീപത്തെ പുഴയിലേക്കാണു പതിച്ചത്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതായിട്ടുണ്ട്. അതേസമയം, രാത്രി തിരച്ചിൽ നടത്തരുതെന്നു കർശന നിർദേശമുണ്ട്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. വെള്ളത്തിൽ തിരച്ചിൽ നടത്തുക അതീവ സങ്കീർണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും അധികൃതർ പറയുന്നു.

മരണം സംഭവിച്ചത് മരുന്ന് കൊടുക്കുന്നതിന് തൊട്ടു മുൻപ്; ആന്റിബോഡി മരുന്നും പ്രതിരോധ വാക്സിനും എത്തിച്ചിരുന്നു; ഉറവിടത്തെ കുറിച്ച് ഏകദേശ ധാരണ; മൂന്നു പേരുടെ സാംപിൾ കൂടി പരിശോധനക്കയച്ചു;

അതിനിടെ അപകടം നടന്ന ദിവസം രാവിലെ 5.30ന് അർജുനെ കണ്ടുവെന്ന് സുഹൃത്ത് സവാദ് പറഞ്ഞു. അപകടം നടന്ന സ്ഥലത്തെ ഹോട്ടലിന് എതിർവശം ലോറി പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് നാട്ടിലേക്ക് പുറപ്പെട്ടത്.

അർജുൻ വിശ്രമിക്കാനായി അവിടെ വണ്ടി നിർത്തിയിട്ടു. ഭാരമേറിയ ലോഡ് ഉള്ളത് കൊണ്ട് ലോറി പുഴിയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ല. അപകടം നടന്ന ദിവസം സ്ഥലത്ത് ശക്തമായ മഴ ഉണ്ടായിരുന്നുവെന്നും സവാദ് പറഞ്ഞു.

ആ അപമാനം ആരും ഇനി മറക്കില്ല; ആസിഫലിയെ ആദരിച്ച് ആഡംബര നൗകയ്ക്ക് പേരിട്ട് ദുബായ് ഡി3 കമ്പനി

ഇന്ന് ഉച്ചയ്ക്ക് ശേഷം ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിരുന്നു. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയും ചെയ്തു.

ബിസിസിഐക്കെതിരേ മൊഹമ്മദ് ഷമി; മൂന്ന് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകൾ..!! ഇതിൽ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുന്നത്?

pathram desk 1:
Related Post
Leave a Comment