ടാറ്റ ഐപിഎൽ 2024 സീസണിൽ 62 കോടിയിലധികം കാഴ്ചക്കാരെ നേടി ജിയോസിനിമ

മുംബൈ: ടാറ്റ ഐപിഎല്ലിൻ്റെ ഔദ്യോഗിക സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോസിനിമ, ടാറ്റ ഐപിഎൽ 2024 സീസണിൽ 2,600 കോടി വ്യൂസ് (വ്യൂസ്) എന്ന റെക്കോർഡ് നേട്ടത്തോടെ മറ്റൊരു വിജയകരമായ സീസണിന് തിരശ്ശീല വീഴ്ത്തി, 2023 ടാറ്റ ഐപിഎല്ലിനെ അപേക്ഷിച്ച് 53% വളർച്ച. ജിയോസിനിമയിലെ രണ്ടാം സീസൺ അവസാനിച്ചപ്പോൾ, പ്ലാറ്റ്‌ഫോം 35,000 കോടി മിനിറ്റിലധികം വീക്ഷണ സമയം ( watch-time) രേഖപ്പെടുത്തി.
ജിയോസിനിമയുടെ റീച്ച് 38% വർദ്ധിച്ച് ഈ സീസണിൽ 62 കോടിയിൽ എത്തി നിന്നു. 12 ഭാഷാ ഫീഡുകൾ, 4K വ്യൂ , മൾട്ടി-ക്യാം വ്യൂസ്, എ ആർ / വി ആർ വഴിയുള്ള സ്റ്റേഡിയം പോലുള്ള അനുഭവം, 360-ഡിഗ്രി കാഴ്‌ച എന്നിവ കണക്റ്റഡ് ടിവി പ്രേക്ഷകരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ സീസണിൽ 60 മിനിറ്റിലധികം ചെലവഴിച്ച ശരാശരി വീക്ഷണ സമയം 75 മിനിറ്റിലേക്ക് ഉയർന്നു
ജിയോസിനിമ 2024 സീസണിൽ ഒന്നാം ദിവസം 11.3 കോടിയിലധികം കാഴ്‌ചക്കാരെ നേടി. ഇത് 2023 ലെ ഒന്നാം ദിനവുമായി താരതമ്യം ചെയ്യുമ്പോൾ 51% വർധനവാണ്. ഉദ്ഘാടന ദിവസം 59 കോടിയിലധികം വീഡിയോ കാഴ്‌ചകൾ രജിസ്റ്റർ ചെയ്തു.

“ഇന്ത്യയിൽ സ്‌പോർട്‌സ് ഉപയോഗിക്കുന്ന രീതി പുനർനിർവചിക്കുന്നത് തുടരുമെന്ന വാഗ്ദാനത്തോടെയാണ് ഞങ്ങൾ ടാറ്റ ഐപിഎൽ 2024അവസാനിപ്പിക്കുന്നത്,” വയാകോം 18 വക്താവ് പറഞ്ഞു. “വർഷാവർഷം ഞങ്ങൾ കാണുന്ന വളർച്ച, കാഴ്ചക്കാരെ കേന്ദ്രീകരിച്ചുള്ള ഞങ്ങളുടെ അവതരണം വിജയിക്കുന്നുവെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകുന്നു. ഞങ്ങളുടെ കാഴ്ചപ്പാട് പങ്കിട്ട ഞങ്ങളുടെ പങ്കാളികൾക്കും സ്പോൺസർമാർക്കും ഓഹരി ഉടമകൾക്കും നന്ദി അറിയിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.”

ഈ സീസണിൽ, ജിയോസിനിമ മുൻനിര ഉപഭോക്തൃ ബ്രാൻഡുകളായ ഡ്രീം 11, തംസ് അപ്, പാർലെ പ്രൊഡക്ടസ്, ബ്രിട്ടാനിയ, ഡാൽമിയ സിമെൻറ്സ്, എച്ച് ഡി ഫ് സി ബാങ്ക്, എന്നിവരുടെ സപ്പോർട്ടോടെ ഒരു പുതിയ തലത്തിലേക്ക് ഓപ്പണിംഗ് മാച്ച് അവതരണം എത്തിച്ചു. ഓപ്പണിംഗ് ഗെയിം ആദ്യ ആറ് ഓവറുകൾക്കുള്ളിൽ തന്നെ പുതുതായി അവതരിപ്പിച്ച ജിയോസിനിമ ബ്രാൻഡ് സ്പോട്ട്‌ലൈറ്റിന് കീഴിലുള്ള ടാറ്റ ഐപിഎൽ കാമ്പെയ്‌നുകൾ ആരംഭിച്ചു. സീസണിൻ്റെ അവസാനത്തോടെ, ജിയോസിനിമയ്ക്ക് 28 സ്പോൺസർമാരും 1400-ലധികം പരസ്യദാതാക്കളും ഉണ്ടായിരുന്നു.

മികച്ച സ്പോർട്സ് ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതിനുള്ള ജിയോസിനിമയുടെ പ്രതിബദ്ധത ഒളിമ്പിക് ഗെയിംസ് പാരീസ് 2024-ലും തുടരും.

pathram desk 2:
Leave a Comment