അശ്ലീലവീഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബംഗളൂരു: ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണ എം.പി. ഉള്‍പ്പെട്ട അശ്ലീലവീഡിയോ പെന്‍ഡ്രൈവിലാക്കി പ്രചരിപ്പിച്ച കേസില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു. ബി.ജെ.പി. ഹാസന്‍ മുന്‍ എം.എല്‍.എ. പ്രീതം ഗൗഡയുടെ അനുയായികളായ യലഗുണ്ഡ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.

ഹാസനിലെ സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍കോട്ടിക്സ് ക്രൈം (സി.ഇ.എന്‍.) പോലീസ് സ്റ്റേഷനില്‍ ഇരുവരെയും ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീഡിയോ പ്രചരിപ്പിച്ചതിനെതിരേ ജെ.ഡി.എസ്. പ്രവര്‍ത്തകനായ പൂര്‍ണചന്ദ്ര തേജസ്വി ഏപ്രില്‍ 22-ന് അഞ്ചാളുടെപേരില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

വീഡിയോ പ്രചരിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ നവീന്‍ഗൗഡയെ തിരയുകയാണ് പോലീസ്. പ്രീതംഗൗഡയുടെ ഓഫീസിലെ മുന്‍ജീവനക്കാരനാണ് ചേതന്‍. ഏപ്രില്‍ 21-നാണ് പെന്‍ഡ്രൈവുകള്‍ വ്യാപകമായി പ്രചരിച്ചത്. ഇതേത്തുടര്‍ന്ന് ജെ.ഡി.എസ്. പോള്‍ ഏജന്റ്കൂടിയായിരുന്ന പൂര്‍ണചന്ദ്ര തേജസ്വി പ്രജ്ജ്വലിന്റെ മുന്‍ കാര്‍ഡ്രൈവര്‍ കാര്‍ത്തിക്, പുട്ടരാജു, നവീന്‍ഗൗഡ, ചേതന്‍, ലികിത് എന്നിവര്‍ക്കെതിരേ സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

pathram:
Related Post
Leave a Comment