മുഖ്യമന്ത്രിയുടെ പ്രസം​ഗത്തിനിടെ മൈക്ക് ഒടിഞ്ഞു; വീഡിയോ കാണാം..

മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം തടസപ്പെട്ടു. പിന്നീട് മൈക്ക് നന്നാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.

കരുവന്നൂർ: ബിജെപി – സിപിഎം ഇലക്ഷൻ സ്റ്റണ്ടാണോ നടക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്ന് വി.ഡി. സതീശൻ

കൊച്ചി : കരുവന്നൂർ ബാങ്ക് അന്വേഷണത്തിന്റെ പേരിൽ ബിജെപി – സിപിഎം ഇലക്ഷൻ സ്റ്റണ്ടാണോ നടക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്ന് വിഡി സതീശൻ. സിപിഎം – ബിജെപി അന്തര്‍ധാര ബിസിനസ് പങ്കാളിത്തം വരെ എത്തി. കേരളത്തിൽ ബിജെപി അപ്രസക്തമാണ്. സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ബിജെപിക്ക് പ്രസക്തി ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ജോലിയിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം കോൺഗ്രസ് അധികാരത്തിലെത്തിയാൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ കൊടി പിടിക്കണോ ഹോർഡിങ് പിടിക്കണോ എന്ന് ഞങ്ങൾ തിരുമാനിച്ചോളാമെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യം കോൺഗ്രസ് തീരുമാനിച്ചോളാം. എകെജി സെന്ററിൽ നിന്ന് തീരുമാനിക്കേണ്ട. ആദ്യം സ്വന്തം ചിഹ്നം നഷ്ടപ്പെടാതിരിക്കാൻ നോക്കൂ. മുസ്ലിം ലീഗ് ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. 40 വ‍ര്‍ഷമായി തുടരുന്ന സൗഹൃദമാണ്. മുഖ്യമന്ത്രി സമാന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചത്. ബിജെപിയെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനയുമായാണ് മുഖ്യമന്ത്രി രംഗത്തിറങ്ങുന്നത്. ബിജെപിയുടെ നാവായി മുഖ്യമന്ത്രി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റോറി ദൂർദർശൻ പ്രദർശിപ്പിക്കരുതെന്ന് തങ്ങൾ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട്ടെ നഴ്സിംഗ് സൂപ്രണ്ടിന് എതിരായ നടപടിയിൽ ആരോഗ്യമന്ത്രിയെ അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിൽ ഉള്ളത് വനിതാ ആരോഗ്യ മന്ത്രി അല്ലേയെന്ന് ചോദിച്ച അദ്ദേഹം ഉദ്യോഗസ്ഥയെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ ആർക്കൊപ്പമാണെന്നും സ്ത്രീകൾക്ക് മുഴുവൻ അപമാനമാണ് ആരോഗ്യമന്ത്രിയെന്നും കുറ്റപ്പെടുത്തി. ആ ഉദ്യോഗസ്ഥ ചെയ്ത തെറ്റ് എന്താണെന്നും ഇവിടെ ഇരയും വേട്ടക്കാരനും ആരാണെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി റിയാസിന്റെ വീഡിയോ പകർത്തിയ ആളെ സ്ഥാനാർത്ഥിയടക്കം ഭീഷണിപ്പെടുത്തിയിട്ടും എന്ത് നടപടിയാണ് ഉണ്ടായത്? കുടുംബശ്രീയുടെ പേരിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നടത്തുന്ന ജോലി വാഗ്ദാനം അടക്കമുള്ളവ ഇലക്ഷൻ കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment