പാനൂരിൽ ബോംബ് സ്ഫോടനത്തിൽ 2 പേർക്ക് പരിക്ക്

പാനൂർ: കണ്ണൂർ പാനൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

മൂളിയതോട് സ്വദേശി വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്.

പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.

ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സംശയം.

ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്.

സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

pathram desk 2:
Related Post
Leave a Comment