മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് ശേഷം ശ്രീനാഥ് ഭാസി പാ.രഞ്ജിത് ചിത്രത്തിലേക്ക്

മഞ്ഞുമ്മൽ ബോയ്സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീനാഥ് ഭാസി ഇനി പാ രഞ്ജിത് നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകൻ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം അദ്ദേഹത്തിനോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള കിരൺ മോസസാണ് സംവിധാനം ചെയ്യുന്നത്.

ജി.വി.പ്രകാശ്, ശിവാനി രാജ് ശേഖർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗസ്വാമിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് നടക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രൂപേഷ് ഷാജിയാണ് നിർവഹിക്കുന്നത്. സംഗീത സംവിധാനം ജി വി പ്രകാശ്, എഡിറ്റിങ് സെൽവ ആർ കെ,വസ്ത്രാലങ്കാരം സാബിർ, ആർട്ട് ഡയറക്ടർ ജയാ രഘു എന്നിവർ നിർവഹിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.

pathram desk 2:
Related Post
Leave a Comment