പുൽപ്പള്ളി സംഘ‍ർഷം: അറസ്റ്റ് തുടരുന്നു..,​ ഉടൻതന്നെ ജാമ്യവും

പുൽപ്പള്ളി: പാക്കം സ്വദേശി പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റു തുടരുന്നു. കേസിൽ അഞ്ചുപേരെ കൂടി പുൽപ്പള്ളി പൊലീസ് അറസ്റ്റുചെയ്തു. പുല്‍പ്പള്ളി, പാലമൂല മറ്റത്തില്‍ വീട്ടില്‍ സുരേഷ് കുമാർ, പാടിച്ചിറ നാല്‍പ്പത്തഞ്ചില്‍ വീട്ടില്‍ സണ്ണി, പാടിച്ചിറ കഴുമ്പില്‍ വീട്ടില്‍ സജി ജോസഫ്, സീതാമൌണ്ട് പുതിയകുന്നേല്‍ വീട്ടില്‍ വിന്‍സന്‍റ് മാത്യു, പാടിച്ചിറ ചക്കാത്തു വീട്ടില്‍ ഷെഞ്ജിത്ത് എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. എല്ലാ പ്രതികൾക്കും ജാമ്യം നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്യുന്നത്. അന്യായമായി സംഘം ചേരൽ, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കലടക്കം കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയത്.


.
.

.
.

.
.

pathram desk 1:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51