കേരള സർവകലാശാല കോളജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ എസ്‌എഫ്‌ഐക്ക്‌ വൻ വിജയം

തിരുവനന്തപുരം: കേരള സർവകലാശാലക്ക്‌ കീഴിലുള്ള കോളജ്‌യൂണിയൻ തെരഞ്ഞെടുപ്പിൽ
SFI ക്ക്‌ വൻ വിജയം. സംഘടനാപരമായി തെരഞ്ഞെടുപ്പു നടന്ന ഭൂരുപക്ഷം കോളജുകളിലും എസ്‌എഫ്‌ഐ വമ്പൻ വിജയം കരസ്ഥമാക്കി. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും എസ്‌എഫ്‌ഐയാണ്‌ മുന്നിൽ. മുൻ വർഷത്തേക്കാൾ കൂടുതൽ കൗൺസിലർമാരെ വിജയിപ്പിക്കാനായി.
തലസ്ഥാനജി്ല്ലയിൽ തകർപ്പൻ വിജയമാണ്‌ എസ്‌എഫ്‌ഐ നേടിയത്‌. സംഘടനാപരമായി തെരഞ്ഞെടുപ്പു നടന്ന 33 കോളജുകളിൽ 28 ലും എസ്‌എഫ്‌ഐ വിജയിച്ചു. യൂണിവേഴ്‌സിറ്റി കോളജ്‌, ആർട്‌സ്‌ കോളജ്‌, വിമൻസ്‌കോളജ്‌, കാര്യവട്ടം ഗവ. കോളജ്‌, ചെമ്പഴന്തി എസ്‌എൻ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽപെടും. ഇവിടെയൊന്നും കെഎസ്‌യുവിനും എബിവിപിക്കും ഒരു സീറ്റുപോലും ലഭിച്ചില്ല. കൊല്ലം ജില്ലയിൽ 20ൽ 17 ഉം പത്തനംതിട്ടയിൽ രണ്ടിൽ രണ്ടും കോളജു യൂണിയനുകൾ എസ്‌എഫ്‌ഐ വിജയിച്ചു. മറ്റു സർവകാലാശാല കോളജു യൂണിയൻ തെരഞ്ഞെടുപ്പുകളിലും എസ്‌എഫ്‌ഐക്ക്‌ തന്നെയായിരുന്നു വിജയം.

pathram desk 2:
Related Post
Leave a Comment