ബക്രീദ്: കേരളത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിൽ വ്യാഴാഴ്ച ബക്രീദ് ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ്, നേരത്തെ പ്രഖ്യാപിച്ചിരുന്ന ബുധനാഴ്ചത്തെ അവധിക്കു പുറമെ വ്യാഴാഴ്ച കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.

ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചയിലേക്ക് മാറ്റാനായിരുന്നു പൊതുഭരണ വകുപ്പിൽ നിന്ന് മുഖ്യമന്ത്രിക്ക് ശുപാർശ പോയത്. എന്നാൽ, വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യം കണക്കിലെടുത്ത് സർക്കാർ വ്യാഴാഴ്ചയും അവധി നൽകുകയായിരുന്നു.

pathram:
Related Post
Leave a Comment