കോഴിക്കോട്ട് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; പീഡനം ബലമായി മദ്യംനൽകിയശേഷം

കോഴിക്കോട്: കോഴിക്കോട് നഴ്സിങ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേർക്കെതിരെ കസബ പോലീസ് കേസെടുത്തു.

ഫെബ്രുവരി 18-ന് രാത്രിയാണ് സംഭവം. ബലമായി മദ്യം നൽകിയശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നഴ്സിങ് കോളേജിലെത്തിയ വിദ്യാർഥിനി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തായത്.

പ്രതികൾ രണ്ടു പേരും കോഴിക്കോടും എറണാകുളത്തും പഠിക്കുന്ന വിദ്യാർഥികളാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment