ആഹ്ലാദപ്രകടനം അതിരു വിട്ടു; വിവസ്ത്രയായ ആരാധികയെകാത്തിരിക്കുന്നത്

ദോഹ: വിജയാഘോഷങ്ങളുടെ നെറുകയിലാണ് ലോകം മുഴുവനുമുള്ള അര്‍ജന്റീന ആരാധകര്‍. സന്തോഷം എങ്ങനെയെല്ലാം പ്രകടിപ്പിക്കാമോ അതെല്ലാം അവര്‍ ചെയ്യുന്നു. എന്നാല്‍ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ ഒരു ആരാധിക നടത്തിയ ആഹ്ലാദപ്രകടനം കുറച്ച് അതിരു വിട്ടിരിക്കുകയാണ്.

ഗൊണ്‍സാലോ മൊണ്ടിയിലിന്റെ പെനാല്‍റ്റി കിക്കില്‍ വിജയത്തിനരികെ അര്‍ജന്റീന എത്തിയപ്പോള്‍ ആവേശത്തോടെ ക്യാമറയ്ക്ക് മുന്‍പില്‍ വിവസ്ത്രയായി അര്‍ജന്റീനന്‍ ആരാധിക. ബ്രിട്ടിഷ് മാധ്യമമായ ബിബിസിയാണ് ഇവരുടെ ദൃശ്യം പുറത്തുവിട്ടത്. ഖത്തറിലെ കര്‍ശന നിയമങ്ങള്‍ ആരാധികയ്ക്ക് വിനയായിരിക്കുകയാണ്. രാജ്യത്ത് ശരീരപ്രദര്‍ശനം നടത്തിയാല്‍ പിഴ ചുമത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യാം.

രാജ്യത്തെ സംസ്‌കാരത്തെയും നിയമങ്ങളെയും അനുസരിക്കണമെന്ന് ഖത്തര്‍ ഭരണകൂടം കാണികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തുകാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. തോളുകളും കാല്‍മുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തര്‍ നിയമം അനുശാസിക്കുന്നത്.

അതുപോലെ സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നതും ഉദര ഭാഗങ്ങള്‍ പുറത്തു കാട്ടുന്നതും നിരോധിച്ചിരിക്കുകയാണിവിടെ. ഖത്തര്‍ വംശീയരല്ലാത്ത സ്ത്രീകള്‍ പക്ഷേ ശരീരം മുഴുവന്‍ മൂടുന്ന പര്‍ദ്ദ ധരിക്കണമെന്നില്ല.

pathram:
Leave a Comment