നെയ്മര്‍ ഇനി പുറത്തിരിക്കേണ്ടിവരും? താങ്ങാനാവാതെ ആരാധകര്‍

ദോഹ: സെര്‍ബിയയ്‌ക്കെതിരായ കളിക്കിടെ പരുക്കേറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് അടുത്ത കളി നഷ്ടമായേക്കും. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ താരം കളിക്കാന്‍ സാധ്യത കുറവാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കാമറൂണിനെതിരായ അവസാന മത്സരത്തിലും സൂപ്പര്‍ താരം പുറത്തിരിക്കേണ്ടിവരുമെന്നും ചില സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെര്‍ബിയയ്‌ക്കെതിരായ വിജയത്തിനിടയിലും സൂപ്പര്‍ താരം നെയ്മര്‍ പരുക്കേറ്റു കളം വിട്ടത് ബ്രസീലിന് ആശങ്ക ഉയര്‍ത്തുകയാണ്. 48 മണിക്കൂര്‍ നിരീക്ഷിച്ച ശേഷമേ പരുക്ക് ഗുരുതരമാണോയെന്ന് പറയാനാകുവെന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നീരുവച്ച കണങ്കാലുമായാണ് നെയ്മര്‍ എന്‍പതാം മിനിറ്റില്‍ മൈതാനം വിട്ടത്.

രണ്ടാം പകുതില്‍ ലീഡെടുത്ത ശേഷമാണ് നെയ്മര്‍ പരുക്കേറ്റു വീണത്. കര?ഞ്ഞുകൊണ്ട് കളം വിട്ട നെയ്മര്‍ സൈഡ് ബെഞ്ചില്‍ ചികില്‍സ തേടുമ്പോള്‍ നിരാശനായി മുഖം മറച്ചിരുന്നു. നിരവധി തവണ പരുക്കലട്ടിയിട്ടുള്ള താരത്തിന്റെ വലതുകാലിനാണ് ഇത്തവണയും പരുക്കേറ്റത്. മത്സരത്തില്‍ ഏഴുതവണയാണ് നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത്. നിക്കോളാ മിലെന്‍ങ്കോവിച്ചിന്റെ ടാക്കിളാണ് നെയ്മറെ കളത്തിന് പുറത്തേയ്‌ക്കെത്തിച്ചത്.

24 മുതല്‍ 48 മണിക്കൂര്‍ വരെ നിരീക്ഷിച്ചശേഷമേ പരുക്കു സംബന്ധിച്ചു വ്യക്തത വരൂവെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ പരിശീലക സംഘത്തെ അറിയിച്ചു. നെയ്മറുടെ ലോകകപ്പിന് അവസാനമായിട്ടില്ലെന്നും വരും മത്സരങ്ങളിലും കളിക്കുമെന്നാണു പ്രതീക്ഷയെന്നും പരിശീലകന്‍ ടിറ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തമകളെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

pathram:
Leave a Comment