നരബലി; സൂത്രധാരൻ വയോധികയെ പീഡിപ്പിച്ച കേസിലും പ്രതി; ഷാഫി കൊടും ക്രിമിനൽ

പത്തനതിട്ട: കേരളത്തെ നടുക്കിയ രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി . രണ്ട് വർഷം മുമ്പ്, 2020 ആഗസ്റ്റിലായിരുന്നു ക്രൂര പീഡനം നടന്നത്. പ്രതി വൃദ്ധയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു വ‌ർഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. മുറുക്കാന്‍ വാങ്ങാനെത്തിയ വയോധികയെയാണ് അന്ന് ലോറി ഡ്രൈവറായാണ് ഷാഫി പീഡിപ്പിച്ചത്.

കേസിലെ രണ്ടാം പ്രതിയുടെ വീട്‌ കേന്ദ്രീകരിച്ച്‌ നടക്കുന്ന അനാശ്യാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്‌ വയോധികക്ക്‌ ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നത്. ഓമനയുടെ വീട്ടിലെത്തിയ വയോധികയെ മുഹമ്മദ്‌ ഷാഫി ബലാത്സംഗം ചെയ്‌തശേഷം ശരീരമാസകലം ബ്ലേഡ്‌ കൊണ്ട്‌ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. സംഭവശേഷം ഒളിവില്‍ പോയ ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫിയെ പുത്തന്‍കുരിശ്‌ സി.ഐയുടെ നേതൃത്വത്തില്‍ ചെമ്പറക്കിയില്‍നിന്നും ഓടിച്ചിട്ടുപിടികൂടുകയായിരുന്നു. ഒന്നും രണ്ടും പ്രതികള്‍ വയോധികയെ ആക്രമിക്കുന്നതിന്‌ കൂട്ടുനിന്നതിനാണ്‌ ഓമനയെ പ്രതിയാക്കിയത്‌.

ഇലന്തൂര്‍ കേസിലെ പ്രതി മുഹമ്മദ് ഷാഫിക്കെതിരെ ആരോപണങ്ങളുമായി സുഹൃത്ത് ബിലാൽ. മുഹമ്മദ് ഷാഫി തന്നെയും കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും സുഹൃത്ത് പറഞ്ഞു. മുഹമ്മദ് ഷാഫിയുടെ പേരിൽ ഒരു സ്ത്രീയെ ചവിട്ടിക്കൊന്ന കേസുണ്ട്. സ്കോർപിയോ വാടകക്കെടുത്തു എന്നു പറഞ്ഞ് തന്നെയും കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ബിലാൽ പറഞ്ഞു. കഞ്ചാവ് കച്ചവടമാണ് അയാളുടെ പ്രധാന പണി. ലോഡ് കണക്കിന് കഞ്ചാവ് ഇവിടെ ഇറക്കുന്നത്. അയാൾക്ക് സ്വന്തമായി വീടില്ല, എന്നാൽ ബസ്, ലോറി, കാർ, ജീപ്പ് ,ഇതെല്ലാമുണ്ട്. ഇതൊക്കെ എങ്ങനെ വന്നെന്ന് അന്വേഷിക്കണം,’

pathram:
Leave a Comment