5ജി സ്പെക്ട്രം ലേലത്തില്‍ മുന്നിലെത്തി ജിയോ; പകുതിയോളം സ്പെക്‌ട്രം സ്വന്തമാക്കിയത് 88,078 കോടിക്ക്

ന്യൂഡല്‍ഹി: 5 ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയിലെ ആദ്യ ലേലത്തില്‍ മുന്നിലെത്തി റിലന്‍സ് ജിയോ. എതിരാളികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളെ കടത്തി വെട്ടിയ റിലൈന്‍സ് ജിയോ ലേലത്തില്‍ വിറ്റഴിച്ച എയര്‍വേവ്‌സിന്റെ പകുതിയോളം 88,078 കോടിക്ക് സ്വന്തമാക്കി.

അദാനി ഗ്രൂപ്പ് 212 കോടി രൂപയ്ക്ക് 400 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് വാങ്ങിയതെന്നാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. വിറ്റഴിച്ച മൊത്തം സ്‌പെക്ട്രത്തിന്റെ ഒരു ശതമാനത്തില്‍ താഴെമാത്രമാണിത്. ഭാരതി എയര്‍ടെല്‍ 43,084 കോടി രൂപയ്ക്ക് വിവിധ ബാന്‍ഡുകളിലായി 19,867 മെഗാഹെര്‍ട്‌സ് എയര്‍വേവ് വാങ്ങി. വോഡഫോണ്‍ ഐഡിയ 18,784 കോടി രൂപയ്ക്കാണ് സ്പെക്ട്രം വാങ്ങിയത്.

തിങ്കളാഴ്ച ലേലം അവസാനിക്കുമ്പോള്‍ 150,173 കോടി രൂപയ്ക്കുള്ള സ്പെക്ട്രമാണ് വിറ്റഴിച്ചതെന്നാണ് അശ്വിനി വൈഷ്ണവ് അറിയിച്ചത്. 10 ബാന്‍ഡുകളിലായി വില്‍പ്പനയ്ക്ക് വെച്ച 72,098 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തില്‍ 51,236 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം വിറ്റഴിക്കപ്പെട്ടു. ആകെ വില്‍പ്പനയ്ക്ക് വെച്ചതിന്റെ 71 ശതമാനം വരുമിത്. സ്‌പെക്ട്രം വില്‍പ്പനയിലൂടെ ആദ്യ വര്‍ഷം 13,365 കോടി രൂപ സര്‍ക്കാരിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ 5 ജി സേവനം ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ആദാനി എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്. 20 കൊല്ലത്തേക്കാണ് സ്പെക്ട്രംനല്‍കുക. 600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്സ് മിഡ്റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.

കാല്‍തെറ്റി ടെറസില്‍ നിന്ന് വീണ അനിയന് ഏട്ടന്റെ കൈകളിൽ പുനർജന്മം

pathram:
Related Post
Leave a Comment