രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടുചെയ്ത് പ്രധാനമന്ത്രിയും എംപിമാരും എംഎല്‍എമാരും, വോട്ടെണ്ണല്‍ 21-ന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും പ്രതിപക്ഷസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. 776 പാര്‍ലമെന്‍റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് വോട്ടുചെയ്യുക. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും നിയമസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും വോട്ടില്ല.

പാര്‍ലമെന്‍റ് മന്ദിരത്തിലും നിയമസഭാമന്ദിരങ്ങളിലും ഒരുക്കിയ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പാര്‍ലമെന്‍റില്‍ 63-ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പുകേന്ദ്രം. രാവിലെ 10 മണിക്ക് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേണ്ടപ്പെടുത്തി. സംസ്ഥാന നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തുന്നത്. രാജ്യസഭാ സെക്രട്ടറി ജനറലാണ് ഇക്കുറി വരണാധികാരി.

മങ്കിപോക്സ്: കണ്ണൂരിൽ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും

pathram:
Leave a Comment