പുൽവാമയിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

പുൽവാമ ജില്ലയിൽ ജമ്മു കശ്മീർ പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷൻ പുൽവാമ ജില്ലയിലെ ദ്രബ്ഗാം മേഖലയിൽ ഏകദേശം 12 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരർ ജുനൈദ് ഷിർഗോജ്രി, ഫാസിൽ നസീർ ഭട്ട്, ഇർഫാൻ അഹ് മാലിക് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്ന് ഭീകരരും പ്രദേശവാസികളാണ്.

പരിശോധനയിൽ രണ്ട് എകെ 47 തോക്കുകളും ഒരു പിസ്റ്റളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഫാനിൽ തൂങ്ങിയ നിലയിൽ ഗർഭിണി; കുതിച്ചെത്തിയ പോലീസ്; സിനിമയെ വെല്ലുന്ന സംഭവങ്ങൾ…

ബ്രാഞ്ച് സെക്രട്ടറി ക്യാമറവെച്ചത് പാര്‍ട്ടിപ്രവര്‍ത്തകയുടെ കുളിമുറിയില്‍; ഫോണ്‍ വീണു, ആളെ പിടികിട്ടി

pathram:
Leave a Comment