ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു; പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും ഇന്നും വര്‍ധിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായി ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസല്‍ ലിറ്ററിന് 42 പൈസയും കൂടി. 15 ദിവസത്തിനിടെ 9.15 രൂപ പെട്രോളിനും 8.81 രൂപ ഡീസലിനും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 116രൂപയ്ക്കടുത്തെത്തി. ഡീസലിന് 102 രൂപ കടന്നു.

ഇന്ന് പെട്രോള്‍ വില തിരുവനന്തപുരത്ത് 115.54 രൂപ, കൊച്ചിയില്‍ 113.46 രൂപ കോഴിക്കോട് 113.63 എന്നിങ്ങനെയാണ്. ഡീസല്‍ വില തിരുവനന്തപുരത്ത് 102.25, കൊച്ചിയില്‍ 100.40, കോഴിക്കോട് 100.58 എന്നിങ്ങനെയാണ്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

pathram:
Related Post
Leave a Comment