ദിലീപ് പറയുന്നതിൽ സത്യമുണ്ടോ? ഇല്ലെങ്കിൽ ഇവർ പ്രതികളാകും

കൊച്ചി : തന്റെ മൊബൈല്‍ ഫോണില്‍നിന്നു സൈബര്‍ വിദഗ്‌ധന്റെ സഹായത്തോടെ മായ്‌ച്ചുകളഞ്ഞ ഡേറ്റ കോടതി മുമ്പാകെ ഹാജരാക്കാനൊരുങ്ങി ദിലീപ്‌. ഫോണുകള്‍ മുംബൈയിലെ സ്വകാര്യലാബില്‍ പരിശോധിച്ചു മുഴുവന്‍ വിവരങ്ങളും കോപ്പി ചെയ്‌തിട്ടുണ്ട്‌. ഈ വിവരങ്ങള്‍ കോടതിയ്‌ക്കു കൈമാറാന്‍ തയാറാണെന്നു ദിലീപ്‌ അറിയിക്കും. നീക്കിയ ദൃശ്യങ്ങള്‍ വധഗൂഢാലോചനാ കേസുമായി ഒരുതരത്തിലും ബന്ധമുള്ളവയല്ല. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളാണു ഫോണില്‍നിന്ന്‌ നീക്കിയതെന്നും അവ പോലീസിനു കൈമാറാനാകില്ലെന്നുമാണ്‌ ദിലീപിന്റെ വാദം.

പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു ദിലീപ്‌ ഈയാഴ്‌ച മറുപടി നല്‍കും. ഫോണുകളിലെ നിര്‍ണായക വിവരങ്ങള്‍ മായ്‌ച്ചുകളഞ്ഞുവെന്നാണു പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്‌. എന്നാല്‍, തന്റെ സ്വകാര്യത സംരക്ഷിക്കാന്‍ തനിക്ക്‌ അവകാശമുണ്ടെന്നും ഫോണുകളില്‍ അത്തരം ഡേറ്റ ഉണ്ടോ എന്നറിയാനാണു പരിശോധിച്ചതെന്നുമാണു ദിലീപിന്റെ വാദം. ഒരു വിവരവും താന്‍ നശിപ്പിച്ചിട്ടില്ല.

നടിയെ ആക്രമിച്ച കേസില്‍ തന്റെ ഫോണില്‍ പോലീസ്‌ കൃത്രിമം നടത്തിയതായി തനിക്കു ബോധ്യമുണ്ട്‌. അതു വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ്‌ ഫോണ്‍ പരിശോധിപ്പിച്ചത്‌. പോലീസും കോടതിയും ആവശ്യപ്പെടുന്നതിനു മുമ്പാണു ഫോണുകള്‍ മുംബൈയിലെ സ്വകാര്യ ലാബിലേക്ക്‌ അയച്ചു പരിശോധിപ്പിച്ചതെന്നും ദിലീപ്‌ ബോധിപ്പിക്കും. അതേസമയം, കുറ്റകൃത്യം നടത്താന്‍ ഫോണ്‍ ഉപയോഗിച്ചെന്നു കണ്ടെത്തുന്നപക്ഷം അഭിഭാഷകര്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാകും

pathram:
Leave a Comment