വാടാ തമ്പീ, സൂര്യക്കൊപ്പം ഹൈ വോൾട്ടേജ് പാട്ടുമായി ജി.വി പ്രകാശും അനിരുദ്ധും

സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം എതർക്കും തുനിന്തവനിലെ ആദ്യ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. വാടാ തമ്പി എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ജി.വി പ്രകാശും അനിരുദ്ധും ചേർന്നാണ്. വിഘ്നേഷ് ശിവന്റെ വരികൾക്ക് ഡി. ഇമ്മനാണ് സം​ഗീതം പകർന്നിരിക്കുന്നത്.

സൂര്യയുടെ ഊർജ്ജസ്വലമായ പ്രകടനമാണ് വീഡിയോയുടെ പ്രധാന ആകർഷണം. നമ്മ വീട്ട് പിള്ളൈ എന്ന ചിത്രത്തിന് ശേഷം പാണ്ടിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എതർക്കും തുനിന്തവൻ. ഡോക്ടർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയങ്ക മോഹനാണ് നായിക. സൂരി, വിനയ്, ശരണ്യ പൊൻവർണൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

രത്നവേലുവാണ് ഛായാ​ഗ്രഹണം. നടൻ ശിവ കാർത്തികേയനും ചിത്രത്തിനായി ​ഗാനമെഴുതുന്നുണ്ട്. യു​ഗഭാരതിയാണ് മറ്റൊരു ​ഗാനരചയിതാവ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം 2022 ഫെബ്രുവരി നാലിന് തിയേറ്ററുകളിലെത്തും.

pathram:
Related Post
Leave a Comment