രണ്ടര വയസിൽ മഞ്ജുവാര്യരെ കാണാൻ കരഞ്ഞു, ഇന്ന് അതേ താരത്തിനൊപ്പം സിനിമയിൽ

വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിൽ ഓഡിഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ് മാസ്റ്റർ തേജസ്. ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യർ തേജസ്സിന്റെ രണ്ടര വയസ്സിലെ വീഡിയോ കാണാൻ ഇടയായത്. തനിക്ക് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞ് കരയുന്ന തേജസ്സായിരുന്നു വീഡിയോയിൽ.

അന്ന് ഒരുപാട് കരഞ്ഞെങ്കിലും ഇന്ന് ഇഷ്ടതാരത്തിനൊപ്പം അഭിനയിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് തേജസ്. കുരുന്നിന്റെ സ്നേഹത്തിനു മുന്നിൽ സ്വതസിദ്ധമായ ചിരി ആയിരുന്നു താരത്തിന്റെ മറുപടി. ഒപ്പം നിർത്തി ഒരു ഫോട്ടോ എടുക്കാനും മറന്നില്ല മഞ്ജു. ആറു വയസ്സാണ് ഇപ്പോൾ തേജസിന്.

ഫുൾ ഓൺസ്റ്റുഡിയോസ് നിർമിക്കുന്ന വെള്ളരിക്കാപട്ടണത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. അലക്സ് ജെ. പുളിക്കൽ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകൾ.

മഞ്ജുവാര്യർക്കും സൗബിനും പുറമേ സലിംകുമാർ, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, വീണനായർ, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. എഡിറ്റിങ് അപ്പു ഭട്ടതിരിയും അർജു ബെന്നും ചേർന്ന് നിർവഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു.

ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടർമാർ. പി.ആർ.ഒ – എ.എസ്.ദിനേശ്.

pathram desk 1:
Leave a Comment