സന്തോഷ്ട്രോഫി ഫുട്ബോള്‍; കേരളത്തിന് വിജയത്തുടക്കം

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് കേരളം കുതിപ്പ് തുടങ്ങിയത്.

ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ നേടിയ കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടി ലീഡ് അഞ്ചാക്കി ഉയർത്തുകയായിരുന്നു.

മധ്യനിര ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മുന്നേറ്റനിരയ്ക്കു പലകുറി ലക്ഷ്യം കാണാനായില്ല.

ലക്ഷദ്വീപ് താരത്തിന് തുടക്കത്തിൽ തന്നെ ചുവപ്പ് കാർഡ് ലഭിച്ചതിനാൽ പത്തു പേരുമായിട്ടായിരുന്നു അവരുടെ കളി.

നാലാം മിനിറ്റിൽ പെനൽറ്റി വഴി നിജോ ഗിൽബർട്ടാണ് കേരളത്തിന് ആദ്യ ലീഡ് സമ്മാനിച്ചത്. 12–ാം മിനിറ്റിൽ ജെസിൻ ഗോൾ നേടി. 36‌–ാം മിനിറ്റിൽ ലക്ഷദ്വീപ് താരം തൻവീർ സെൽഫ് ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ കേരളം മൂന്നു ഗോളുകൾക്കു മുന്നിലെത്തി.

രണ്ടാം പകുതിയിൽ കേരളം രണ്ടു ഗോളുകൾ കൂടി നേടി. 82–ാം മിനിറ്റിൽ രാജേഷും 92–ാം മിനിറ്റിൽ അർജുൻ ജയരാജും കേരളത്തിനായി വല കുലുക്കി. ഇതോടെ കേരളത്തിന് എതിരില്ലാത്ത അഞ്ച് ഗോളുകളുടെ വിജയം സ്വന്തം.

മൂന്നാം തീയതി ആൻഡമാൻ നിക്കോബാറിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

pathram desk 1:
Related Post
Leave a Comment