ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുതിയ നിയമം വരുന്നു

ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്ര നിയമനിര്‍മാണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട് തയാറാക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഡൽഹിയിൽ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സമൂഹമാധ്യമങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കരുത്. ഇന്റർനെറ്റ് സുരക്ഷിതവും ഉപഭോക്താക്കൾക്ക് വിശ്വാസ്യയോഗ്യവുമായിരിക്കണം. ഇടനിലക്കാർ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം. ചില നിയമങ്ങൾ നിലവിൽ വരണം’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment