ഷൂട്ടിംഗ് താരം വെടിയേറ്റ് മരിച്ചു എന്ന് വ്യാജ വാർത്ത

ദേശീയ ഷൂട്ടിംഗ് താരം നിഷ ദഹിയയും സഹോദരനും വെടിയേറ്റ് മരിച്ചു എന്നത് വ്യാജ വാർത്ത.

താരം തന്നെ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് വാർത്തയുടെ സത്യാവസ്ഥ ദേശീയ മാധ്യമങ്ങളടക്കം അറിയുന്നത്.

ഹരിയാനയിലെ സുശീൽ കുമാർ അക്കാദമിക്കു സമീപം വെച്ച് താരവും സഹോദരനും വെടിയേറ്റ് മരിച്ചതായാണ് വാർത്ത പ്രചരിച്ചത്.

വെടിയേറ്റ നിഷയുടെ അമ്മ അതീവ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ട് വന്നിരുന്നു.

അജ്ഞാതർ വെടിയുതിർത്തു എന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ.

pathram desk 2:
Leave a Comment