സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐ.എം.എ.

സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐ.എം.എ.

ഈ മരുന്ന് ലോകത്തെവിടെയും പരീക്ഷിച്ചിട്ടില്ലെന്നും മരുന്ന് അശാസ്ത്രീയമാണെന്നും ഐഎംഎ ആരോപിക്കുന്നു.

കുട്ടികൾക്ക് കൊവിഡ് മൂലം ഗുരുതരമായ അസുഖം വരാൻ സാധ്യതയില്ല.

അവർക്ക് വാക്സീൻ പോലും വേണ്ടെന്നിരിക്കെ ആഴ്സനിക് ആൽബം പോലുള്ള മരുന്ന് കുട്ടികളിൽ പരീക്ഷിക്കരുതെന്നും ഐഎംഎ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ ഹോമിയോ – മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ പോരിലെ ഏറ്റവും അവസാനത്തെ സംഭവമാണിത്.

സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മോഡേൺ മെഡിസിൻ ഡോക്ടർമാർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

ശിശുരോഗ വിദഗ്ധരുടെ സംഘടനയും ഹോമിയോ പ്രതിരോധ മരുന്നിനെതിരെ രംഗത്തെത്തി.

യാതൊരു ശാസ്ത്രീയ പിന്തുണയുമില്ലാത്ത മരുന്നാണിതെന്ന വാദമുയർത്തി, മരുന്ന് കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് ആക്ഷേപം.

pathram desk 2:
Leave a Comment