വിഷുവിന് പിന്നാലെ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിഷുവിന് പിന്നാലെ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ബുധനാഴ്ച്ച ഇടുക്കി വയനാട് ജില്ലകളിലും വ്യാഴാഴ്ച്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാകും.

പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസമില്ല.

pathram desk 1:
Leave a Comment