താരമായി ബ്ലൂ ബനാന; ഒപ്പം ഐസ്‌ക്രീമിന്റെ രുചിയും

മഞ്ഞ നിറത്തിലും ചുവന്ന നിറത്തിലുമുള്ള വാഴപ്പഴം നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത് നീല നിറത്തിലുള്ള വാഴപ്പഴമാണ്. ബ്ലൂ ജാവ ബനാന എന്ന പേരിലുള്ള ഈ പഴത്തിന് വാനില ഐസ്ക്രീമിന്റെ രുചിയാണ്.

പ്രസിദ്ധ ഷെഫായ താം ഖയ് മെങ് തന്റെ ട്വിറ്ററിൽ ഈ പഴത്തെ കുറിച്ച് പരാമർശിച്ചിരുന്നു. എന്തു കൊണ്ട് ആരും എന്നോട് ഈ നീല പഴത്തെ കുറിച്ച് പറഞ്ഞില്ല. വാനില ഐസ്ക്രീമിന്റെ രുചിയാണ് ഇതിനുള്ളത്. അദ്ദേഹം കുറിച്ചു.

pathram desk 1:
Related Post
Leave a Comment