കെ.സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍ : മഞ്ചേശ്വരത്തെ ഫലസൂചനയില്‍ ആശങ്ക പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍നിന്നു ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആദ്യഘട്ട പ്രചാരണത്തില്‍ യുഡിഎഫിനു മന്ദഗതിയുണ്ടായിരുന്നു എന്നതു യാഥാര്‍ഥ്യമാണ്. ഇതു വേഗം മറികടക്കാനായി. സ്ഥാനാര്‍ഥി നിര്‍ണയമാണു ഞങ്ങളുടെ വിജയത്തിന്റെ പ്രധാന ഘടകമാവുക. ബിജെപിയുടെ എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ മഞ്ചേശ്വരത്തുനിന്നു ലഭിക്കുന്ന വിവരങ്ങളില്‍ ആശങ്കയുണ്ട്. രഹസ്യ ബാന്ധവത്തിന്റെ ശില്‍പി പിണറായി വിജയനാണ്– മുല്ലപ്പള്ളി ആരോപിച്ചു.

pathram:
Leave a Comment