വി എസ് അച്യുതാനന്ദന്റെ കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസിലേക്ക്

അമ്പലപ്പുഴ: മുന്‍മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ സഹോദരപുത്രന്‍ കോണ്‍ഗ്രസിലേക്ക്‌. പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌ കളര്‍കോട്‌ വല്ലയില്‍ വീട്ടില്‍ ജി. പീതാംബരനും കുടുബവുമാണ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.

വി.എസിന്റെ ജ്യേഷ്‌ഠന്‍ ഗംഗാധരന്റെ മകനാണ്‌ പീതാംബരന്‍. സി.പി.എം. പ്രവര്‍ത്തകനായിരുന്ന പീതാംബരന്‍ സി.ഐ.ടി.യുവിന്റെ നോക്കുകൂലി പ്രശ്‌നവുമായി ബന്ധപെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പാര്‍ട്ടി വിട്ടിരുന്നു. പിന്നീട്‌ സി.പി.ഐയില്‍ ചേര്‍ന്നെങ്കിലും അധികകാലം പ്രവര്‍ത്തിച്ചില്ല.
പീതാംബരനെ യു.ഡി.എഫ്‌. അമ്പലപ്പുഴ നിയോജക മണ്ഡലം സ്‌ഥാനാര്‍ഥി അഡ്വ. എം.ലിജുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലേക്ക്‌ സ്വീകരിച്ചു. ലിജുവിനായി പ്രവര്‍ത്തിക്കുമെന്ന്‌ പീതാംബരനും കുടുബവും വ്യക്‌തമാക്കി

pathram:
Leave a Comment