ഒരു വര്‍ഷത്തിനകം ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കും: പകരം സംവിധാനം വരുന്നു

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പരിക്കുന്ന സംവിധാനം നിലവില്‍വരും.

വാഹനത്തിന്‍റെ ജിപിഎസ് ഇമേജിങ് മുഖേനയാകും പണം ശേഖരിക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് പണം നല്‍കുന്നതെന്നും നിതിന്‍ ഗഡ്കരി സഭയില്‍ വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment