ഒറ്റ ദിവസം കൊണ്ട് സോഷ്യൽ ലോകത്ത് വൈറലായ ആ മിടുക്കി കുട്ടി ആരാണെന്ന് അറിയാമോ?

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ ലോകം അടക്കി വാഴുകയാണ് ഒരു മിടുക്കി കുട്ടി. വാട്‍സ്ആപ്പ് സ്റ്റാറ്റസുകളും ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഇൻസ്റ്റാഗ്രാം പേജുകളിലും ഒക്കെ ഈ സുന്ദരി കുട്ടി നിറഞ്ഞു നിൽക്കുകയാണ്.

കല്യാണ ആഘോഷങ്ങൾക്കിടയിൽ മുതിർന്നവർക്കൊപ്പം ഡാൻസ് ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു വൈറൽ ആയി മാറുന്നത്. അതോടെ ആരാണ് ഈ പെൺകുട്ടി എന്ന അന്വേഷണവും സോഷ്യൽ മീഡിയയിൽ തുടങ്ങി.

എന്നാൽ ഈ മിടുക്കി കുട്ടി ആള് ചില്ലറക്കാരി അല്ല എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. കല്യാണ വീട്ടിൽ വരാനും വധുവിനുമൊപ്പം ആശയ മെയ്‍വഴക്കത്തോടെ ഉള്ള കുട്ടിയുടെ പ്രകടനം ആണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. സോഷ്യൽ മീഡിയയിൽ അതോടെ സംഭവം വൈറൽ ആയി മാറി.

ലക്ഷകണക്കിന് പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടു കഴിഞ്ഞത്. ലൈക്കും കമന്റും ഷെയറും ഒക്കെയായി ലക്ഷകണക്കിന് ആരാധകരെ സമ്പാദിച്ചു സോഷ്യൽ ലോകത്തു നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ വൃദ്ധി വിശാൽ എന്ന ഈ കുഞ്ഞു താരം.

ബേബി ആർട്ടിസ്റ്റ് ആയ വൃദ്ധി വിശാൽ ആണ് സോഷ്യൽ മീഡിയയിലെ ഈ വൈറൽ താരം. സീരിയൽ ആർട്ടിസ്റ്റ് ആയതു കൊണ്ട് തന്നെ മറ്റുള്ളവർക്ക് വലിയ പരിചയം ഇല്ലെങ്കിലും സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരി ആണ് ഈ മിടുക്കി കുട്ടി. ഡാൻസ് കണ്ട പലർക്കും ഒരു മുൻപ് കണ്ടിട്ടുള്ള പോലൊരു മുഖപരിചയം ചിലപ്പോൾ തോന്നിയേക്കാം. കാരണം ചില പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഈ മിടുക്കി കുട്ടി. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വീഡിയോ ആണിത്.

കഴിഞ്ഞ ദിവസം ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഭിനയിക്കുന്ന അഖിൽ ആനന്ദിന്റെ വിവാഹം. വിവാഹത്തിന് മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. ഇതേ പരമ്പരയിൽ കുഞ്ഞു വൃദ്ധിയും അഭിനയിക്കുന്നുണ്ട്.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അനുമോൾ എന്ന കഥാപാത്രത്തെ ആണ് പരമ്പരയിൽ ബേബി വൃദ്ധി വിശാൽ അവതരിപ്പിക്കുന്നത്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഡാൻസ് പ്രോഗ്രാം ആണ് ഇപ്പോൾ വൈറൽ ആയി മാറിയത്.

ഇപ്പോൾ ബിഗ് സ്ക്രീനിലേക്ക് ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് വൃദ്ധി. സുഡോക്കു എന്ന രൺജി പണിക്കർ മുഖ്യ വേഷം ചെയ്യുന്ന ചിത്രത്തിൽ വൃദ്ധി ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ഡബ്ബിങ്ങ് നടന്നു വരികയാണ്. ഏപ്രിലിലാണ് റിലീസ്. സി.ആർ അജയകുമാർ ആണ് സംവിധാനം.

ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഈ വീഡിയോ ആദ്യം പുറത്തു വിടുന്നതും. പിന്നീട് ഇത് സോഷ്യൽ ലോകം ഏറ്റെടുക്കുകയായിരുന്നു.യുകെജി വിദ്യാർത്ഥിനി ആയ ഈ കൊച്ചു മിടുക്കു ഇതിനോടകം തന്നെ രണ്ടു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിക്കാരായ വിഷലിന്റെയും ഗായത്രിയുടെയും മൂത്ത മോളാണ് ഈ സുന്ദരികുട്ടി. ഡാൻസ് ആരും പഠിപ്പിച്ചു കൊടുത്തതല്ലെന്നും ടിവിയിൽ കണ്ടു സ്വന്തമായി പഠിച്ചതാണെന്നും വൃദ്ധിയുടെ അച്ഛൻ പറയുന്നു.

pathram desk 2:
Related Post
Leave a Comment