കോൺഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് കെ സുധാകരന്‍.

പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് മാത്രമായിരിക്കുമെന്നും പരിഹരിച്ചില്ലെങ്കില്‍ ജയസാധ്യതയെ ബാധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡൻ്റ് കുറച്ച് ചർച്ചകൾ മാത്രമേ നടത്തിയുള്ളൂ. തന്നെപ്പോലും കണ്ണൂരിലെ കാര്യങ്ങൾ അറിയിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. മട്ടന്നൂർ ആർസിപിക്ക് നൽകാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർച്ചു.

pathram desk 2:
Leave a Comment