രാജി സന്നദ്ധത അറിയിച്ച് പുതുച്ചേരി മുഖ്യമന്ത്രി

പുതുച്ചേരി: പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ട് മുന്‍പ് രാജിസന്നദ്ധതയുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി വി. നാരായണസ്വാമി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയിലാണ് നാരായണസ്വാമി രാജി സൂചന നല്‍കിയത്. വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിക്കാതെ നാരായണസ്വാമി മുഖ്യമന്ത്രി പദവിയൊഴിയുമെന്നാണ് വിവരം.

26 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടുകഴിഞ്ഞു. പതിനാല് അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഭരണപക്ഷത്തെ ആറ് എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അംഗബലം 12 ആയി കുറഞ്ഞു. പ്രതിപക്ഷത്തിന് 14 പേരുടെ പിന്തുണയുണ്ട്. അതില്‍ മൂന്നു പേര്‍ നോമിനേറ്റഡ് അംഗങ്ങളാണ്. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്.

pathram desk 2:
Leave a Comment