കൊവിഷീല്‍ഡിനെ ഡബ്ല്യുഎച്ച്ഒ അംഗീകരിച്ചു; ആഗോള തലത്തില്‍ ഉപയോഗിക്കാം

ജനീവ: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍) അംഗീകാരം നല്‍കി. ഇതോടെ കൊവിഷീല്‍ഡ് ആഗോള തലത്തില്‍ ഉപയോഗിക്കാനാവും.

വാക്സിന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ അനായാസമായതുമാണെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു. അവികസിത രാജ്യങ്ങളിലെ ഉപയോഗത്തിന് കൊവിഷീല്‍ഡ് ഏറെ അനുയോജ്യമാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൈവന്നതോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള കോവിഡ് നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ പങ്കാളിയാകാനാവും. ഇതുവഴി കൊവിഷീല്‍ഡ് വിവിധ രാജ്യങ്ങളില്‍ വിതരണം ചെയ്യാം.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെന്‍കയും സംയക്തുമായി വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്സിന്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന് കൊവിഷീല്‍ഡ് ജനുവരി മധ്യം മുതല്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു.

pathram desk 2:
Leave a Comment